video
play-sharp-fill

കടകളിലെ സാനിറ്റൈസര്‍ ഒറ്റ വലിക്ക് കുടിച്ചുതീര്‍ക്കുന്ന ‘കൗതുക മനുഷ്യൻ’..;  ഇടുക്കിയിലെ  വ്യാപാരികള്‍ക്ക് തലവേദനയായി കെഎസ്‌ഇബി ജീവനക്കാരന്‍

കടകളിലെ സാനിറ്റൈസര്‍ ഒറ്റ വലിക്ക് കുടിച്ചുതീര്‍ക്കുന്ന ‘കൗതുക മനുഷ്യൻ’..; ഇടുക്കിയിലെ വ്യാപാരികള്‍ക്ക് തലവേദനയായി കെഎസ്‌ഇബി ജീവനക്കാരന്‍

Spread the love

സ്വന്തം ലേഖിക

ഇടുക്കി: കടകളില്‍ വയ്ക്കുന്ന സാനിറ്റൈസര്‍ കുടിച്ചുതീര്‍ക്കുന്ന
കെ.എസ്.ഇ.ബി ജീവനക്കാരനാണ് ഇപ്പോൾ വ്യാപാരികളുടെ തലവേദനയായി മാറിയിരിക്കുന്നത്.

ഇടുക്കി ചെറുതോണി സ്വദേശി അലിയാരാണ് വ്യാപാരികള്‍ക്ക് തലവേദനയായ ആ മുനുഷ്യന്‍. സ്ഥിരമായി ചെറുതോണിയിലെ കടകളിലെത്തി അവിടെ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനായി വയ്ക്കുന്ന സാനിറ്റൈസര്‍ എടുത്തുകുടിക്കുന്നതാണ് ഇയാളുടെ പണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളുകള്‍ കാണാതെ സാനിറ്റൈസര്‍ മുഴുവന്‍ ഒറ്റവലിക്ക് കുടിച്ചുതീര്‍ക്കും. ഇയാള്‍ സ്ഥിരമായി മദ്യപിക്കുന്ന കൂട്ടത്തിലാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

കടകളിലെ സാനിറ്റൈസര്‍ കുപ്പികള്‍ പെട്ടെന്ന് കാലിയാകുന്നതില്‍ സംശയം തോന്നി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആദ്യമായി അലിയുടെ ‘കൗതുകരോഗം’ പിടികൂടുന്നത്. കെ.എസ്.ഇ.ബി ജീവനക്കാരനായ ഇദ്ദേഹം ജോലിക്ക് പോകാതെ മദ്യലഹരിയില്‍ ടൗണില്‍ കറങ്ങിനടക്കുന്നതും പതിവാണെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. പൊലീസും വൈദ്യുതി വകുപ്പും ഇടപെട്ട് ആവശ്യമായ ചികിത്സ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.