video
play-sharp-fill

വധഭീഷണി: സല്‍മാന്‍ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ; സായുധരായ രണ്ട് കമാന്‍ഡോകള്‍ മുഴുവന്‍ സമയവും  അനുഗമിക്കും; വീടിന് കാവലായി രണ്ട് കമാന്‍ഡോകള്‍

വധഭീഷണി: സല്‍മാന്‍ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ; സായുധരായ രണ്ട് കമാന്‍ഡോകള്‍ മുഴുവന്‍ സമയവും അനുഗമിക്കും; വീടിന് കാവലായി രണ്ട് കമാന്‍ഡോകള്‍

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സുരക്ഷ എക്‌സ് കാറ്റഗറിയില്‍ നിന്ന് വൈ പ്ലസ് കാറ്റഗറിയാക്കി ഉയര്‍ത്താന്‍ മുംബൈ പൊലീസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

ഇനി മുതല്‍ സായുധരായ രണ്ട് കമാന്‍ഡോകള്‍ മുഴുവന്‍ സമയവും താരത്തെ അനുഗമിക്കും. രണ്ട് കമാന്‍ഡോകള്‍ വീടിന് കാവലായും ഉണ്ടാവും. നേരത്തെ എക്‌സ് കാറ്റഗറി സുരക്ഷയാണ് ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാഫിയാ തലവനായ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിന്റെ ഭീഷണിയുള്ളതിനാലാണ് താരത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ മുംബൈ പൊലീസ് തീരുമാനിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിനും വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സല്‍മാനും പിതാവ് സലിം ഖാനും ജൂണില്‍ വധഭീഷണി മുഴക്കിക്കൊണ്ടുള്ള കത്ത് ലഭിച്ചിരുന്നു. പഞ്ചാബില്‍ കൊല്ലപ്പെട്ട ഗായകന്‍ സിദ്ദു മൂസവാലയുടെ ഗതിയുണ്ടാവുമെന്നായിരുന്നു കത്തില്‍ പറഞ്ഞത്.

ഇതിന് പിന്നാലെ ലോറന്‍സ് ബിഷണോയ് സംഘത്തിലെ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് സല്‍മാന് എക്‌സ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്.

നടന്‍മാരായ അക്ഷയ് കുമാര്‍, അനുപം ഖേര്‍ എന്നിവര്‍ക്ക് എക്‌സ് കാറ്റഗറി സുരക്ഷയും സര്‍ക്കാര്‍ അനുവദിച്ചതായി റിപ്പോര്‍ട്ടുണ്ട്.