play-sharp-fill
തോക്കു ചൂണ്ടി പണംതട്ടിയ സംഭവത്തില്‍ കേസ് കൊടുത്ത സ്വാമി സ്വരൂപ്നാഥിന് എതിരെ വാട്സ്ആപ്പില്‍ അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് കേസ്; ബിസിനസ് ആവശ്യത്തിനായി തുടങ്ങിയ പരിചയം ലൈവ് സെക്സ് ചാറ്റ് ആക്കി മാറ്റി യുവതി; തന്നെ ഹണിട്രാപ്പില്‍ കുടുക്കിയതെന്ന് ഹിന്ദുമഹാസഭ കേരള അധ്യക്ഷന്‍

തോക്കു ചൂണ്ടി പണംതട്ടിയ സംഭവത്തില്‍ കേസ് കൊടുത്ത സ്വാമി സ്വരൂപ്നാഥിന് എതിരെ വാട്സ്ആപ്പില്‍ അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് കേസ്; ബിസിനസ് ആവശ്യത്തിനായി തുടങ്ങിയ പരിചയം ലൈവ് സെക്സ് ചാറ്റ് ആക്കി മാറ്റി യുവതി; തന്നെ ഹണിട്രാപ്പില്‍ കുടുക്കിയതെന്ന് ഹിന്ദുമഹാസഭ കേരള അധ്യക്ഷന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: അഖിലഭാരത ഹിന്ദു മഹാസഭയുടെ കേരള അധ്യക്ഷന്‍ സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥിനുനേരെ ഉയര്‍ന്ന ലൈംഗിക പീഡനക്കേസ് ഹണിട്രാപ്പെന്ന് സംശയം.


സ്വാമി ഡിജിപിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു. ഫെബ്രുവരി എട്ടിന് സ്വാമിയെ വരാപ്പുഴയിലെ ഹോട്ടലില്‍വച്ച്‌ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടുകയും മുദ്രപത്രങ്ങളിലും മറ്റും ഒപ്പിട്ടുവാങ്ങുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിലെ നാല് പ്രതികളില്‍ രണ്ട് പേരെ തോക്കുസഹിതം രണ്ട് ദിവസത്തിനകം പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ച്ച്‌ പത്തിന് സ്വാമിക്ക് എതിരെ ഒരു സ്ത്രീ തനിക്ക് ഫോണിലൂടെ സ്വാമി അശ്ലീല സന്ദേശമയച്ചുവെന്ന പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.

താന്‍ നടത്തുന്ന കാറ്ററിംഗ് സ്ഥാപനവുമായി ബന്ധപ്പെട്ട് ബിസിനസ് നടത്താന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് ജനുവരിയില്‍ പരിചയപ്പെട്ട ഒരു സ്ത്രീയാണ് പരാതി നല്‍കിയതെന്നും ഇവര്‍ തന്നെ ആക്രമിച്ച സംഘത്തിലെ അംഗമാണെന്ന് അക്രമം നടക്കുന്നതിനിടെ അവര്‍ പറഞ്ഞപ്പോഴാണ് മനസ്സിലായതെന്ന് സ്വാമി സ്വരൂപ്നാഥ് പറഞ്ഞു. തന്നെ മാത്രമല്ല, എറണാകുളത്തും പരിസരത്തുമായി നിരവധി പേരെ ഇവര്‍ ഇത്തരത്തില്‍ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും പൊലീസ് അന്വേഷണം നടക്കുമ്പോള്‍ ഇവരുടെ തട്ടിപ്പുകളെല്ലാം പുറത്തവരുമെന്നും പ്രതീക്ഷിക്കുന്നതായും സ്വാമി പറയുന്നു.

അതേസമയം, സ്വാമിയെ ഹണിട്രാപ്പില്‍ കുടുക്കാന്‍ കുറേ നാളായി ശ്രമം തുടര്‍ന്നുവരികയായിരുന്നു എന്നും ഇതിന്റെ ഭാഗമായാണ് സ്വാമിയെ യുവതിവഴി ബന്ധപ്പെട്ട് വരാപ്പുഴയിലെത്തിച്ച ശേഷം അവിടെ വച്ച്‌ തോക്കുചൂണ്ടി പണം തട്ടിയെടുക്കുകയും മുദ്രപത്രങ്ങളിലും മറ്റും ഒപ്പിട്ടുവാങ്ങുകയും ചെയ്തതെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം. സംഭവത്തില്‍ സ്വാമി പരാതി നല്‍കില്ലെന്നാണ് സംഘം കരുതിയതെങ്കിലും വരാപ്പുഴ പൊലീസില്‍ പരാതി എത്തിയതോടെ സ്വാമിയെ തോക്കുചൂണ്ടി ആക്രമിച്ച രണ്ട് പേര്‍ പിന്നാലെ അറസ്റ്റിലായി.

മാര്‍ച്ച്‌ എട്ടിനായിരുന്നു സ്വാമിക്ക് നേരെ തോക്കുചൂണ്ടി ആക്രമണം ഉണ്ടായത്. പ്രതികള്‍ അറസ്റ്റിലായതിന് പിന്നാലെ സ്വാമിയെ അതുവരെ ബിസിനസ് ആവശ്യങ്ങള്‍ക്ക് എന്ന പേരില്‍ ബന്ധപ്പെട്ടിരുന്ന യുവതി തനിക്ക് സ്വാമി വാട്സ് ആപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചു എന്ന പരാതിയുമായി എറണാകുളം സിറ്റി പൊലീസിനെ സമീപിക്കുകയായിരുന്നു. തന്നെ ഹണിട്രാപ്പില്‍ കുടുക്കാനും സംഘടനാ നേതൃത്വം തട്ടിയെടുക്കാനും വധിക്കാനുമായിരുന്നു ശ്രമമെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും സ്വാമി ദത്താത്രേയ പരാതി നല്‍കിയതോടെ ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുകയാണ് പൊലീസ്.