
കേരളാ പൊലീസിന് നാണക്കേടായി പൊലീസുകാരൻ സാഗർ പി മധു: പീരുമേട് പാമ്പനാറിലെ കടയിൽ നിന്ന് പണം മോഷ്ടിച്ചതിന് സസ്പെൻഷനിൽ പോയ പോലീസ് അസോസിയേഷൻ സംഘടന നേതാവ് കൂടി ആയിരുന്ന സാഗർ പി മധു മണിമലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ കൊലപ്പെടുത്താൻ ശ്രമിച്ചു; അമിത മദ്യലഹരിയിൽ വൃദ്ധയുടെ വീട്ടിൽ അഴിഞ്ഞാടിയ സാഗർ പി മധു പൊലീസിലെ സ്ഥിരം ക്രിമിനൽ; പൊലീസുകാരനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു
കേരളാ പൊലീസിന് നാണക്കേടായി പൊലീസുകാരൻ സാഗർ പി മധു: പീരുമേട് പാമ്പനാറിലെ കടയിൽ നിന്ന് പണം മോഷ്ടിച്ചതിന് സസ്പെൻഷനിൽ പോയ പോലീസ് അസോസിയേഷൻ സംഘടന നേതാവ് കൂടി ആയിരുന്
മണിമല: പീരുമേട് പാമ്പനാറിലെ വ്യാപാരസ്ഥാപനത്തിലെ പെട്ടിയിൽ നിന്നു പണം മോഷ്ടിച്ചെന്ന പരാതിയെത്തുടർന്ന്
സസ്പെൻഷനിലായ പോലീസുകാരൻ സാഗർ പി മധു മണിമലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ കൊലപ്പെടുത്താൻ ശ്രമിച്ചു.
നിലവിൽ ഉപ്പുതറ പോലീസ് സ്റ്റേഷനിൽ ജോലിചെയ്യുന്ന സാഗർ പി മധു കഴിഞ്ഞ ദിവസം അവധിയെടുത്ത് സ്വന്തം വീടായ മണിമലയ്ക്ക് സമീപമുള്ള മുക്കടയിലേക്ക് പോന്നിരുന്നു. തുടർന്ന് കഴിഞ്ഞദിവസം വൈകിട്ട് എട്ടരയോടെ അമിത മദ്യപാനിയായ സാഗർ അയൽവാസിയും ഒറ്റയ്ക്ക് താമസിക്കുന്നതുമായ മോളിയുടെ വീട്ടിൽ അതിക്രമിച്ചു കയറി മോളിയെ കൈയ്യേറ്റം ചെയ്യുകയും തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ആയിരുന്നു. ധാരാളം സ്വർണാഭരണങ്ങളും, പണവും മോളിയുടെ കൈവശമുള്ളതായാണ് നാട്ടുകാർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് ഇയാൾ പാമ്പനാറിലെ ജ്യൂസ് കടയിൽ നിത്യ സന്ദർശകനായിരുന്നു ഈ സൗഹൃദം മുതലാക്കി സ്ഥിരമായി കടയിൽ എത്തിയ ഇയാൾ കടയുടമയോട് നാരങ്ങാവെള്ളം ആവശ്യപ്പെട്ടു. കടയുടമ നാരങ്ങാവെള്ളം എടുക്കാനായി മാറിയപ്പോൾ കടയിലെ പണപ്പെട്ടിയിൽ നിന്ന് പണം അടിച്ചു മാറ്റുകയായിരുന്നു.
തുടർച്ചയായി പണപ്പെട്ടിയിൽ നിന്ന് പണം നഷ്ടപ്പെടുന്നത് മനസ്സിലാക്കിയ കടയുടമ കടയിൽ എത്തുന്ന വരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയായിരുന്നു. എന്നാൽ സാഗർ കടയിൽ വന്നു പോകുന്നതിന് ശേഷമാണ് പണം നഷ്ടപ്പെടുന്നത് എന്ന് മനസ്സിലാക്കിയ കടയുടമ സാഗറിനെ പ്രത്യേകമായി നിരീക്ഷിക്കാൻ തുടങ്ങി.
ഇതോടെയാണ് നാരങ്ങാവെള്ളം കുടിക്കാൻ എത്തിയപ്പോൾ പെട്ടിയിൽ നിന്ന് പണം അടിച്ചുമാറ്റിയതിന്
സാഗർ പി മധു
കയ്യോടെ പിടിയിലാകുന്നത്.
അന്ന് പൊലീസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന ഇയാളെ രക്ഷിക്കാനുള്ള തീവ്രശ്രമം നടന്നിരുന്നു. ഇതിനെതിരെ ഒരു വിഭാഗം പൊലീസുകാർ തന്നെ രംഗത്തുവന്നതോടെ സംഭവം വിവാദമായി.
മോഷണ കേസിൽ പിടിയിലായി സസ്പെൻഷനിൽ പോവുകയും പിന്നീട് സർവീസിൽ തിരിച്ചു കയറി ലോക്കൽ പോലീസ് സ്റ്റേഷനിൽ തന്നെ ജോലിക്ക് എത്തിയതിന് പിന്നിൽ അസോസിയേഷൻ നേതാക്കൾക്ക് പങ്കുവുള്ളതായാണ് തേർഡ് ഐ ന്യൂസിന് ലഭിക്കുന്ന വിവരം