ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച പരിഹരിക്കല്‍ എളുപ്പമല്ല; മേല്‍ക്കൂര പൊളിക്കണമെന്ന് ദേവസ്വം പ്രസിഡന്റ്; 45 ദിവസത്തിനകം പരിഹാര പ്രക്രിയ പൂര്‍ത്തിയാക്കും

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച പരിഹരിക്കൽ എളുപ്പമല്ലെന്നും ചില സാങ്കേതിക പ്രതിസന്ധികളുണ്ടെന്നും ദേവസ്വം പ്രസിഡന്റ് അനന്ദഗോപന്‍ പറഞ്ഞു.

ശ്രീകോവിലിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം പൊളിച്ചാല്‍ മാത്രമേ ചോര്‍ച്ചയുടെ വ്യാപ്തി അറിയാന്‍ കഴിയുകയുള്ളൂവെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു. തന്ത്രിയുടേയും സ്‌പെഷ്യല്‍ കമ്മീഷണറുടേയും സാന്നിദ്ധ്യം ഇതിനായി വേണമെന്നും 45 ദിവസത്തിനകം പരിഹാര പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണം പതിച്ച ഭാഗത്താണ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ചോര്‍ച്ചയുള്ള ഭാഗത്ത് കൂടി വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്.

ചോര്‍ച്ച വന്നതോട വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്‍പങ്ങളില്‍ പതിക്കുന്നുണ്ട്. മുകളിലുള്ള സ്വര്‍ണ്ണപ്പാളികള്‍ ഇളക്കിയാല്‍ മാത്രമേ ചോര്‍ച്ചയുടെ വിശദാംശങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂ. ചോര്‍ച്ചയ്ക്ക് കാരണം കാലപ്പഴക്കമാണെന്നാണ് അനുമാനം.