video
play-sharp-fill

ശബരിമലയില്‍ അൻപത് കഴിഞ്ഞ സ്ത്രീകളേ കയറാവൂ എന്നത് അംഗീകരിക്കണം; ഹിന്ദു പുരോഹിതര്‍ അടിവസ്ത്രമിടണമെന്ന് പറഞ്ഞത് ചിലര്‍ വിവാദമാക്കി;  നിലപാടുമായി ജി സുധാകരന്‍

ശബരിമലയില്‍ അൻപത് കഴിഞ്ഞ സ്ത്രീകളേ കയറാവൂ എന്നത് അംഗീകരിക്കണം; ഹിന്ദു പുരോഹിതര്‍ അടിവസ്ത്രമിടണമെന്ന് പറഞ്ഞത് ചിലര്‍ വിവാദമാക്കി; നിലപാടുമായി ജി സുധാകരന്‍

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുതിയ നിലപാടുമായി മുന്‍ മന്ത്രി ജി സുധാകരന്‍.

50 വയസുകഴിഞ്ഞ സ്ത്രീകളേ ശബരിമലയില്‍ കയറാവൂ എന്ന വാദം അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജ്യോതിഷ താന്ത്രിക വേദി ജില്ലാ കമ്മിറ്റിയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജ്യോതിഷ ചര്‍ച്ചയും ജ്യോതിഷ താന്ത്രിക പ്രതിഭാ പുരസ്‌കാര വിതരണവും നിര്‍വഹിക്കാനെത്തിയതായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങള്‍ ലോകത്തുണ്ടെന്നും, ഇതില്‍ അജ്ഞാതമായവയുള്ളിടത്തോളം ലോകത്തില്‍ ജ്യോതിഷത്തിനു പ്രസക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിന്ദു പുരോഹിതര്‍ അടിവസ്ത്രമിടണമെന്ന് താന്‍ മുന്‍പ് നടത്തിയ വിവാദ പ്രസ്താവനയെക്കുറിച്ചും സുധാകരന്‍ സംസാരിച്ചു.

കല്യാണത്തിനും മറ്റു പൊതുചടങ്ങുകളിലും ഹിന്ദു പുരോഹിതര്‍ അടിവസ്ത്രം ധരിക്കണമെന്ന് പറഞ്ഞത് നല്ല ലക്ഷ്യത്തോടെ പറഞ്ഞതാണെന്നും, ക്രിസ്ത്യന്‍, മുസ്ലിം പുരോഹിതര്‍ പാദംപോലും കാണാത്തവിധം വസ്ത്രം ധരിച്ചാണെത്തുന്നതെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ചിലര്‍ തന്റെ അഭിപ്രായത്തെ കളിയാക്കുകയായിരുന്നു.