video
play-sharp-fill
ശബരിമലയ്ക്ക് പോകാൻ വ്രതം നോക്കുകയാണ്;  താടി വളർത്താൻ അനുമതി നൽകണമെന്ന് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ; അനുമതി നൽകി ജില്ലാ ഫയർ ഓഫീസർ; പക്ഷേ, താടി വടിക്കുന്നത് വരെയുള്ള അലവൻസ് കട്ട് ചെയ്യും; തലയ്ക്ക് വെളിവില്ലാത്തവനെ ഫയർ ഓഫീസർ ആക്കിയത് ആരെന്ന് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

തൃശൂർ: ശബരിമല തീർഥാടനത്തിനായി വ്രതം നോൽക്കുന്നതി​ന്റെ ഭാഗമായി താടി വളർത്തിയതിന് സേനാംഗത്തി​ന്റെ സ്പെഷ്യൽ അലവൻസ് റദ്ദാക്കി അഗ്​നിരക്ഷ സേന.

ഷൊർണൂർ അഗ്​നിരക്ഷ നിലയത്തിലെ ജീവനക്കാരൻ ആർ. ദിലീപ് കഴിഞ്ഞ മാസം 16ന് താടി വളർത്തുന്നതിന് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ അനുമതി നൽകിയതിനൊപ്പമാണ്​ താടി വളർത്തുന്ന കാലയളവിൽ ദിലീപി‍ന്റെ സ്മാർട്ട് അലവൻസ് ഉൾപ്പെടെ സ്പെഷൽ അലവൻസ് റദ്ദ്​ ചെയ്യുമെന്ന്​ നിർദേശിച്ച്‌ ജില്ല ഫയർ ഓഫിസർ ഉത്തരവ് നൽകിയത്.

ഈ മാസം ഒന്ന് മുതൽ 31 വരെ ഒരുമാസത്തെ അലവൻസാണ് പാലക്കാട് ജില്ല ഫയർ ഓഫിസർ റദ്ദ് ചെയ്തത്. ദിവസ വേതനത്തിലെ 600 രൂപ റദ്ദാക്കിയതിനാൽ 170 രൂപ മാത്രമാണ് ബാക്കി ലഭിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ്, ഫയർഫോഴ്സ്, എക്സൈസ്, ഫോറസ്​റ്റ്​, റവന്യൂ വകുപ്പുകളിലെ ജീവനക്കാർ അനുമതി വാങ്ങി താടി വളർത്തി വ്രതം അനുഷ്ഠിക്കാറുണ്ടെങ്കിലും ഇതി‍ന്റെ പേരിൽ ശമ്പളത്തിൽനിന്ന്​ അലവൻസുകൾ വെട്ടിക്കുറക്കാറില്ല.

ശമ്പളം വെട്ടിക്കുറച്ചതിനെതിരെ സേനക്കുള്ളിൽ കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്.

അതേസമയം, തലയ്ക്ക് വെളിവില്ലാത്തവനെ ഫയർ ഓഫീസർ ആക്കിയത് ആരെന്ന് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്ന ചോദ്യം.