video
play-sharp-fill

സജ്ജം സുസജ്ജം: ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ചുള്ള പോലീസ് മുന്നൊരുക്കങ്ങൾ എരുമേലിയിൽ പൂർത്തിയായി; പോലീസ് കൺട്രോൾ റൂമിന്റെ  ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് നിർവഹിച്ചു;സുരക്ഷ ചുമതലകൾക്കായി അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥർ

Spread the love

സ്വന്തം ലേഖിക

എരുമേലി: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചുള്ള എല്ലാം മുന്നൊരുക്കങ്ങളും എരുമേലിയിൽ പൂർത്തിയായി.

ഇതോടനുബന്ധിച്ചുള്ള പോലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐപിഎസ് നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ. എൻ , എരുമേലി എസ്.എച്ച്.ഓ അനിൽകുമാർ വി.വി മറ്റു പോലീസ് ഉദ്യോഗസ്ഥർ, സാമൂഹ്യ സാംസ്കാരിക രംഗത്തെ മറ്റു വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും, ആധുനിക സൗകര്യങ്ങളോടുകൂടിയ നിരീക്ഷണ ക്യാമറകളുമാണ് തീർത്ഥാടനത്തിനോടനുബന്ധിച്ച് എരുമേലിയിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ജില്ലയിലെ അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷ ചുമതലകളിലേക്കായി നിയോഗിച്ചിട്ടുണ്ട്.