
സ്വന്തം ലേഖിക
മൂന്നാര്‍: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനോട് വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.
രാജേന്ദ്രന്‍ താമസിക്കുന്ന മൂന്നാര്‍ ഇക്കാ നഗറിലെ 7 സെന്‍റ് ഭൂമിയില്‍ നിന്ന് ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് പുറമ്പോക്കായതിനാല്‍ ഏഴ് ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ദേവികുളം സബ് കളക്ടർ രാഹുല്‍ ആര്‍ ശര്‍മയുടെ നിര്‍ദ്ദേശ പ്രകാരം വില്ലേജ് ഓഫീസറാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഒഴിഞ്ഞു പോയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കും എന്നാണ് നോട്ടീസില്‍ പറയുന്നത്. ബലമായി ഒഴിപ്പിക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രാഹുല്‍ ആര്‍ ശര്‍മ ഇടുക്കി എസ്പിക്ക് കത്തും നല്‍കിയിട്ടുണ്ട്.
ഇക്കാനഗറിലെ 8 സെന്റ് സ്ഥലത്താണു രാജേന്ദ്രൻ വീടുവച്ച് കുടുംബമായി താമസിക്കുന്നത്. നോട്ടിസിനു പിന്നിൽ എം.എം.മണി എംഎൽഎയാണെന്ന് രാജേന്ദ്രൻ ആരോപിച്ചു.
ഇക്കാനഗറിലെ സർവേ നമ്പർ 843, 843/A എന്നിവിടങ്ങളിലെ 25 ഏക്കറോളം ഭൂമി വൈദ്യുതി വകുപ്പിന്റേതാണെന്നാണു ബോർഡ് അവകാശപ്പെടുന്നത്.