
സ്വന്തം ലേഖിക
തൃശ്ശൂർ: കളിക്കുന്നതിനിടെ തൊണ്ടയിൽ റബ്ബർ പന്ത് കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.
ഇരിങ്ങാലക്കുട ചെട്ടിയാലിന് സമീപം ഓളിപറമ്പില്‍ വീട്ടിൽ നിഥിൻ, ദീപ ദമ്പതികളുടെ 11 മാസമുളള മകൻ മീരവ് കൃഷ്ണയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ചയായിരുന്നു സംഭവം. വീട്ടിനുളളിൽ കളിച്ചു കൊണ്ടിരിക്കെ പന്ത് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട വീട്ടുകാർ ഉടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ പിതാവ് നിഥിൻ രണ്ട് ദിവസം മുൻപാണ് ഖത്തറിലേക്ക് ജോലിക്ക് പോയത്. കാട്ടൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
കുട്ടിയുടെ മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് നടത്തും. സഹോദരി ഇനിയ.



