പോക്സോ കേസ്; നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് കീഴടങ്ങി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: പോക്സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് കീഴടങ്ങി.

കൊച്ചി പൊലീസ് കമ്മീഷണറുടെ ഓഫീസിലാണ് ഇയാള്‍ കീഴടങ്ങിയത്. റോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിജെ പാര്‍ട്ടിക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പതിനേഴുകാരിയായ മകളെ ബലം പ്രയോഗിച്ച്‌ പീഡിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിനി പരാതി നല്‍കിയിരിക്കുന്നത്.

റോയിയുടെ സുഹൃത്തുക്കളായ സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവര്‍ക്ക് എതിരെയും പരാതിയുണ്ടായിരുന്നു. അഞ്ജലിക്ക് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നത്. പീഡന ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തി.

പൊലീസില്‍ പരാതി നല്‍കിയാല്‍ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു.