ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്‍റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാൻ മാഞ്ചസ്റ്ററിലേക്ക് മടങ്ങിയെത്തി. എന്നിരുന്നാലും, താരം പരിശീലനത്തിൽ ചേരുമോ എന്ന് വ്യക്തമല്ല.
നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ സീസണിലാണ് റൊണാൾഡോ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. റൊണാൾഡോയെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി ഇതൊരു മികച്ച സീസണായിരുന്നു. എന്നാൽ ഒരു ടീമെന്ന നിലയിൽ യുണൈറ്റഡ് പരാജയപ്പെട്ടു. യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു.പിന്നാലെ എറിക് ടെൻ ഹാഗ് ക്ലബ്ബിന്‍റെ മുഖ്യ പരിശീലകനായി. ഇതിന് പിന്നാലെയാണ് റൊണാൾഡോ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ വന്നത്.
റൊണാൾഡോയുടെ പ്രതിനിധിയായ ജോർജ് മെൻഡെസ് വിവിധ ക്ലബ്ബുകളുമായി ബന്ധപ്പെട്ടു. എന്നാൽ റൊണാൾഡോയെ കൂടെ കൂട്ടാൻ ആരും തയ്യാറായില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് റൊണാൾഡോ തന്‍റെ ഭാവി പ്രവർത്തനത്തെക്കുറിച്ച് തീരുമാനമെടുക്കാൻ മാഞ്ചസ്റ്ററിലേക്ക് മടങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group