സിക്സ് വേട്ടയിൽ ഷാഹിദ് അഫ്രീദിയെ മറികടന്ന് രോഹിത്
ഫ്‌ളോറിഡ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ രണ്ടാമത്തെ താരമായി രോഹിത് ശർമ്മ. വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20യിൽ മൂന്ന് സിക്സറുകൾ പറത്തിയതോടെ, മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയെ പിന്തള്ളിയാണ് രോഹിത്തിന്റെ നേട്ടം. 410 മൽസരങ്ങളിൽ നിന്നും 477 സിക്സറുകളാണ് രോഹിത്തിന്‍റെ സമ്പാദ്യം.
ക്രിസ് ഗെയ്ൽ മാത്രമാണ് രോഹിത്തിന്റെ മുന്നിലുള്ളത്. 410 മൽസരങ്ങളിൽ നിന്നും 477 സിക്സറുകളാണ് രോഹിത്തിന്‍റെ സമ്പാദ്യം. 524 മൽസരങ്ങളിൽ നിന്നും 476 സിക്സറുകളാണ് അഫ്രീദി നേടിയത്. 553 സിക്സറുകളാണ് ക്രിസ് ഗെയ്ല്ലിന്റെ നേട്ടം.
Third Eye News K
0