video
play-sharp-fill

തോമസ് ചാഴികാടൻ എം.പിയുടെ വീട്ടില്‍ മോഷണശ്രമം

തോമസ് ചാഴികാടൻ എം.പിയുടെ വീട്ടില്‍ മോഷണശ്രമം

Spread the love

കോട്ടയം: കോട്ടയം എം.പി തോമസ് ചാഴികാടന്റെ വീട്ടിൽ കവർച്ച ശ്രമം. മോഷ്ടാവ് വീടിന്‍റെ ജനൽ ചിൽ തകർത്തു. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തോമസ് ചാഴികാടന്‍റെ എസ്.എച്ച് മൗണ്ടിലെ വീട്ടിലായിരുന്നു മോഷണശ്രമം നടന്നത്. സംഭവസമയത്ത് എംപിയുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജനൽ ചിൽ തകർക്കുന്ന ശബ്ദം കേട്ട് ലൈറ്റ് ഓൺ ചെയ്തപ്പോഴാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.

സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ ഉടൻ തന്നെ എത്തി പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വീട്ടിൽ നിന്ന് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. കവർച്ചാശ്രമത്തിനുപകരം വീട് ആക്രമിക്കാനുള്ള ശ്രമമാണോ ലക്ഷ്യമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group