
സ്വന്തം ലേഖിക
കടുത്തുരുത്തി: ലഹരിയുടെ പിടിയിൽ നിയന്ത്രണമില്ലാതെ റോഡിലൂടെ പായുമ്പോള്‍ വഴിയിലടക്കം പൊലിയുന്നത് നിരപരാധികളുടേത് ഉള്‍പ്പെടെയുള്ള ജീവനുകള്‍.
ഇന്നലെ രാവിലെ 10നു കടുത്തുരുത്തി – തോട്ടുവാ റോഡില്‍ സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ക്കു ജീവന് നഷ്ടപ്പെടാനിടയാക്കിയ അപകടത്തിനു കാരണമായതും ലഹരി തന്നെയെന്ന് നാട്ടുകാരും പൊലീസും പറയുന്നു. ഇവിടെയും അപകടത്തില്‍ നഷ്ടപ്പെട്ട ഒരു ജീവന് നിരപരാധിയായ യുവാവിന്റേതായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമിതവേഗതയിലെത്തിയ സ്കൂട്ടറും എതിര്‍ദിശയില്‍ നിന്നെത്തിയ ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ബുള്ളറ്റ് ഓടിച്ചിരുന്ന ഞീഴൂര്‍ ഐഎച്ച്ആര്‍ഡി കോളജിലെ കൊമേഴ്സ് വിഭാഗം അധ്യാപകന് തലയോലപ്പറമ്പ് കാര്‍ത്തിക വീട്ടില്‍ ടി.കെ. ഗോപിയുടെ (റിട്ട. ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍) മകന് അനന്ദു ഗോപി (28), സ്കൂട്ടര്‍ ഓടിച്ചിരുന്ന മുട്ടുചിറ മൈലാടുംപാറ പേട്ടയില്‍ ജോസഫ് ജോര്‍ജിന്റെ മകന് അമല്‍ ജോസഫ് (23) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
വീട്ടില്‍നിന്നു രാവിലെ കോളജിലേക്കു പോകുമ്പോഴാണ് അനന്തു അപകടത്തില്‍പ്പെട്ടത്. സ്കൂട്ടറില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നു നാട്ടുകാരും പോലീസും പറഞ്ഞു.
അമിതവേഗതയില്‍ നിയന്ത്രണം വിട്ടു വരുന്ന സ്കൂട്ടര്‍ ശ്രദ്ധയില്‍പ്പെട്ട അനന്തു ബുള്ളറ്റ് നിര്‍ത്തിയിരുന്നു. എന്നാല്‍ സ്കൂട്ടര്‍ പാഞ്ഞെത്തി ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡരികിലെ ഓടയിലേക്കു തെറിച്ചു വീണ അനന്തുവിന്റെ തലയിലേറ്റ പരിക്കാണ് മരണത്തിനിടയാക്കിയത്. മദ്യപിച്ച ശേഷമാണ് മൂവര്‍സംഘം സ്കൂട്ടറില്‍ മരണപാച്ചില്‍ നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.
സ്കൂട്ടര്‍ യാത്രികരായ മൈലാടുംപാറ തെക്കേമാളിയേക്കല്‍ ജോബി ജോസ് (26), കുറുപ്പന്തറ കണ്ടമലയില്‍ രഞ്ജിത്ത് രാജു (26) എന്നിവര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.
മദ്യവും കഞ്ചാവ് അടക്കമുള്ള ലഹരിയുടെയും ഉപയോഗത്തിന് ശേഷം റോഡുകളിലൂടെ ഇരുചക്രവാഹനങ്ങളിലും കാറുകളിലും മറ്റുമായി പായുന്ന യുവാക്കളടക്കമുള്ളവരെ പിടികൂടി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസും എക്സൈസും അടക്കമുള്ള നിയമപാലകര്‍ ഇനിയും തയാറായില്ലെങ്കില്‍ നിരത്തുകളില്‍ പൊലിയുന്ന നിരപരാധികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കും.