നവീകരിച്ച ലോക്കപ്പില്‍ കിടന്ന ആദ്യ പ്രതി റിട്ടയേര്‍ഡ് എസ്‌ഐ; അപൂര്‍വ്വ സംഭവത്തിന് സാക്ഷ്യം വഹിച്ചത് നിലമ്പൂര്‍ പൊലീസ് സ്റ്റേഷൻ; സുന്ദരന്‍ സുകുമാരന്‍ അറസ്റ്റിലായതോടെ പുറത്തു വരുന്നത് ഷാബാ ഷെരീഫ് വധക്കേസിലെ നിർണായക വിവരങ്ങൾ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം: നിലമ്പൂര്‍ പൊലീസ് സ്റ്റേഷനിലെ നവീകരിച്ച ലോക്കപ്പില്‍ കിടന്ന ആദ്യ പ്രതി പാരമ്പര്യ വൈദ്യന്‍ ഷാബ ശരീഫിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ
റിട്ട. എസ് ഐ സുന്ദരന്‍ സുകുമാരന്‍.

റിട്ട. എസ് ഐ സുന്ദരന്‍ സുകുമാരനെതിരെ ഒട്ടേറെ തെളിവുകളാണ് ലഭിച്ചത്. മൈസൂർ സ്വദേശി ഷാബാ ഷെരീഫ് വധക്കേസിലെ മുഖ്യ പ്രതിയായ ഷൈബിന്‍ അഷ്റഫിൻ്റെ വിശ്വസ്ത ഉപദേഷ്ടാവ് ആയിരുന്നു റിട്ടയേര്‍ഡ് എസ് ഐ സുന്ദരന്‍ സുകുമാരന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയില്‍ കീഴടങ്ങിയ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത പൊലീസിന് ഏറെ നിര്‍ണായകമായ ഒട്ടേറെ വിവരങ്ങളാണ് ലഭിച്ചത്. ഷൈബിന്റെ അറസ്റ്റിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

ഷൈബിന്റെ ബന്ധുക്കളോടും ഗുണ്ടാനേതാവിനോടുമൊപ്പം കോഴിക്കോട്ടെ ഗുണ്ടാനേതാവിന്റെ അഭിഭാഷകന്റെ അടുത്താണ് സുന്ദരന്‍ സുകുമാരന്‍ ആദ്യം പോയത്. സുന്ദരനോട് ഒളിവില്‍ പോവാനുള്ള ഉപദേശമാണ് അഭിഭാഷകന്‍ നല്‍കിയത്. “താങ്കള്‍ക്കെതിരെ പൊലീസില്‍ ശക്തമായ തെളിവുകള്‍ ഉള്ളതിനാല്‍ അറസ്റ്റ് ഉണ്ടാകുമെന്ന്” വക്കീല്‍ അറിയിച്ചതോടെ സ്വന്തം മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്ത് സുന്ദരന്‍ ഒളിവില്‍ പോവുകയായിരുന്നു.

പിന്നീട് ഗുണ്ട നേതാവിന്റെ സഹായത്തോടെ കോഴിക്കോട്ടെ മെട്രോ പ്ലാസയിലും ശേഷം പറശ്ശിനിക്കടവ്, ഓച്ചിറ, മധുര, രാമേശ്വരം, തെങ്കാശി, രാജപാളയം മുതലായ അമ്പലങ്ങളിലും റെയില്‍വെ പരിസരങ്ങളിലും ഒളിച്ചു താമസിച്ചു. കൈവശമുള്ള പണം തീര്‍ന്നതോടെ ആദ്യം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചെങ്കിലും മകനെ ഓര്‍ത്ത് അത് ചെയ്തില്ല എന്ന് സുന്ദരന്‍ സുകുമാരന്‍ പൊലീസിനോട് പറഞ്ഞു.