റിസോർട്ടിൽ എത്തുന്നവരുടെ കൂടെ കിടക്കപങ്കിടാന്‍ വിസമ്മതിച്ച പത്തൊന്‍പതുകാരിയെ കൊലപ്പെടുത്തി; റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് കനാലില്‍ നിന്നും; കേസില്‍ ബിജെപി നേതാവിന്റെ മകന്‍ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റില്‍; റിസോർട്ട് പൊളിച്ചുമാറ്റാൻ സർക്കാർ; കെട്ടിടത്തിന്ന് തീയിട്ടു നാട്ടുകാർ….!

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റ് അങ്കിതയുടെ കൊലപാതകത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍.

റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസി. മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ അറസ്റ്റിന് പിന്നാലെ ഇവരുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ പൊളിച്ചുമാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ ഉത്തരവു പ്രകാരമാണ് ഋഷികേശിലുള്ള വനതാര റിസോര്‍ട്ട് ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ പൊളിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ കോപാകുലരായ നാട്ടുകാര്‍ റിസോര്‍ട്ട് കെട്ടിടത്തിനു തീയിടുകയും ചെയ്തു.

പുല്‍കിതിന്റെ ഉടമസ്ഥതയില്‍ പൗരി ജില്ലയിലുള്ള യംകേശ്വറിലെ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ പത്തൊന്‍പതു വയസുകാരി അങ്കിതയുടെ മൃതദേഹം കഴിഞ്ഞ ദിവസം കനാലില്‍ നിന്നാണ് കണ്ടെത്തിയത്. റിസോര്‍ട്ടില്‍ എത്തിയവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന. പെണ്‍കുട്ടിയുടെ പിതാവ് ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകനാണ്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് പുല്‍കിത് തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തിലാണ് റിസോര്‍ട്ടിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ പുല്‍കിതുകൊന്നതാണെന്ന് കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു.

പുല്‍കിതിന്റെ പിതാവ് വിനോദ് ആര്യക്ക് ഒരു വകുപ്പിന്റെയും ചുമതലയില്ലെങ്കിലും ക്യാബിനറ്റ് പദവിയാണ് നല്‍കിയിരിക്കുന്നത്. ഉത്തരാഖണ്ഡ് മട്ടി കലാ ബോര്‍ഡ് ചെയര്‍പെഴ്സണായ വിനോദിന്റെ മറ്റൊരു മകനായ അങ്കിതും ബിജെപി നേതാവാണ്.

ഋഷികേശില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന റിസോര്‍ട്ട്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് പ്രതികളെ കണ്ടെത്തി.
എന്നാല്‍ സെപ്റ്റംബര്‍ 18-ന് പെണ്‍കുട്ടിയെ കാണാതായിട്ട് 21നാണ് പൊലീസ് കേസെടുത്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കേസില്‍ അറസ്റ്റിലായ പ്രതി പുല്‍കിത് ആര്യയുടെ പിതാവ് വിനോദ് ആര്യയെയും സഹോദരന്‍ അങ്കിത് ആര്യയെയും ബിജെപിയില്‍നിന്ന് പുറത്താക്കി. പ്രതിഷേധക്കാര്‍ ബിജെപി എംഎല്‍എ രേണു ബിഷ്ടിന്റെ കാറും തകര്‍ത്തു. പൊലീസുകാര്‍ രേണുവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.