
സ്വന്തം ലേഖിക
വയനാട്: സ്വകാര്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ടിപി വധക്കേസ് പ്രതിയടക്കം 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു മയക്കുമരുന്ന് പാര്‍ട്ടി അരങ്ങേറിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കമ്പളക്കാട് മുഹ്സിന്‍ എന്ന ഗുണ്ടാ നേതാവിൻ്റെ വിവാഹ വാര്‍ഷിക ആഘോഷമായിരുന്നു റിസോര്‍ട്ടില്‍ നടന്നത് എന്നാണ് വിവരം.
പൊലീസ് നടത്തിയ പരിശോധനയില്‍ അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി.
പിടിയിലായവരെല്ലാം ക്രിമിനല്‍ക്കേസ് പ്രതികളും ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവരുമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
ലഹരി മരുന്ന് പാര്‍ട്ടിക്കിടെ ഇന്ന് പുലര്‍ച്ചെയായിരുന്നു പൊലീസ് നടപടി. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.



