video
play-sharp-fill

കിറ്റ് കൊടുത്ത സര്‍ക്കാര്‍ കമ്മീഷന്‍ കൊടുത്തില്ല…! പന്ത്രണ്ട്  മാസം കിറ്റ് വിതരണം ചെയ്തപ്പോള്‍ ആകെ ലഭിച്ചത് മൂന്ന് മാസത്തെ കമ്മീഷന്‍; ദുരിതത്തിലായി റേഷൻകട ഉടമകൾ

കിറ്റ് കൊടുത്ത സര്‍ക്കാര്‍ കമ്മീഷന്‍ കൊടുത്തില്ല…! പന്ത്രണ്ട് മാസം കിറ്റ് വിതരണം ചെയ്തപ്പോള്‍ ആകെ ലഭിച്ചത് മൂന്ന് മാസത്തെ കമ്മീഷന്‍; ദുരിതത്തിലായി റേഷൻകട ഉടമകൾ

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോവിഡ്‌ കാലത്ത് നല്‍കിയ റേഷന്‍ കിറ്റ് അഭിമാന നേട്ടമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുമ്പോഴും കോടികളുടെ കമ്മീഷന്‍ കുടിശിക തീര്‍ത്ത് തരണമേയെന്ന അപേക്ഷയുമായി അധികൃതരുടെ മുന്നില്‍ നില്‍ക്കുകയാണ് റേഷന്‍കട ഉടമകള്‍.

12 മാസം കിറ്റ് വിതരണം ചെയ്തപ്പോള്‍ ആകെ ലഭിച്ചത് മൂന്ന് മാസത്തെ കമ്മീഷന്‍ മാത്രം!

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ഏപ്രിലിലാണ് കിറ്റ് വിതരണം ആരംഭിച്ചത്. 2021 ജൂണ്‍ വരെ തുടര്‍ച്ചയായും ആഗസ്റ്റില്‍ ഓണത്തിനും കിറ്റ് വിതരണം ചെയ്തു. ഇനി ഒന്‍പത് മാസത്തെ കിറ്റിന്റെ പൈസയ്ക്ക് കാത്തിരിക്കുകയാണ് കട ഉടമകള്‍.

ആദ്യം കിറ്റ് ഒന്നിന് ഏഴ് രൂപ ആയിരുന്നു കമ്മീഷന്‍. പിന്നീട് അഞ്ച് രൂപയായി കുറച്ചു. കോവിഡ് പ്രതിസന്ധിക്കാലത്ത് റേഷന്‍ കടക്കാര്‍ക്ക് വലിയ മാനസിക സമ്മര്‍ദ്ദമാണ് കിറ്റ് ഉണ്ടാക്കിയത്. കിറ്റ് സൂക്ഷിക്കാന്‍ പലരും പ്രത്യേകം കടമുറികള്‍ വാടകയ്ക്ക് എടുക്കേണ്ടിവന്നു. വാടക തുകപോലും കൈയില്‍ നിന്നാണ് നല്‍കിയത്.

കോവിഡ് കാലത്ത് ജില്ലയിലെ കാര്‍ഡുടമകള്‍ – 515620.

ജില്ലയിലെ 928 കടകള്‍ക്കുള്ള കുടിശിക തുക – 2.35 കോടി

ഓരോ റേഷന്‍കട ഉടമയ്ക്കും കിട്ടേണ്ടത് – 55000 രൂപവരെ