മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് ഉടൻ പകരം കാർഡ്; സിവിൽ സപ്ലൈസ് വകുപ്പ്
സ്വന്തം ലേഖകൻ
മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് കാർഡ് ഉടൻ നൽകും. വീട്ടിൽ വള്ളം കയറിയതിനെ തുടർന്ന് പലരുടെയും റേഷൻ കാർഡുകൾ നഷ്ടമായിട്ടുണ്ട്. ഇവർക്ക് ഡ്യൂപ്ലിക്കേറ്റ് കാർഡ് നൽകുന്നതിന് സിവിൽ സപ്ലൈസ് വകുപ്പ് ഉടൻ നടപടിയെടുത്തു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണത്തിന് അരി, പയർ വർഗ്ഗങ്ങൾ, എണ്ണ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ സിവിൽ സപ്ലൈസ് വകുപ്പിന്റെ മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റ് എന്നിവ മുഖേന ലഭ്യമാക്കുന്നുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതിന് ഗ്യാസ് സിലണ്ടറുകളും ഏജൻസികൾ മുഖേന ലഭ്യമാക്കിയിട്ടുണ്ട്.
Third Eye News Live
0