പുഷ്പയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു ; പ്രതിഫലം ഇരട്ടിയാക്കി താരസുന്ദരി രശ്മിക മന്ദാന

Spread the love

സ്വന്തം ലേഖകൻ
സൂപ്പർ താരം അല്ലു അർജുനെ നായകനാക്കി സുകുമാർ ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് പുഷ്പ. കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത പുഷ്പ ആഗോള കളക്ഷൻ നേടി മുന്നൂറു കോടിയും പിന്നിട്ട് ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയെടുത്തത്.

video
play-sharp-fill

തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം അല്ലു അർജുന്റെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ്. രണ്ടു ഭാഗങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് കഴിഞ്ഞ മാസം റിലീസ് ചെയതത്.

മലയാളി താരം ഫഹദ് ഫാസിൽ വില്ലൻ വേഷത്തിൽ എത്തുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തത് രശ്മിക മന്ദന ആണ്. ഇപ്പോഴിതാ ഒന്നാം ഭാഗത്തിന്റെ വിജയത്തിനു ശേഷം രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ രശ്‌മിക തന്റെ പ്രതിഫലം കുത്തനെ കൂട്ടി ചോദിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിന്റെ വിജയം രശ്മികയുടെ താരമൂല്യവും വലിയ രീതിയിൽ ഉയർത്തിയിട്ടുണ്ട്. ഒട്ടേറെ വമ്പൻ നിർമ്മാതാക്കൾ ആണ് നടിയുടെ ഡേറ്റ് കിട്ടാനായി കാത്തു നിൽക്കുന്നത്.

പുഷ്പയിലെ അഭിനയത്തിന് രണ്ട് കോടിയാണ് രശ്മികയ്ക്ക് പ്രതിഫലമായി ലഭിച്ചത് .എന്നാൽ രണ്ടാം ഭാഗത്തിനായി മൂന്നു കോടിയാണ് രശ്‌മിക ചോദിച്ചത് എന്നാണ് വാർത്ത.

രശ്മികയുടെ ആവശ്യം ചിത്രത്തിന്റെ നിർമാതാക്കൾ അംഗീകരിച്ചുമെന്നുമാണ് റിപ്പോർട്ട്‌.

ഏതായാലും ഈ വാർത്ത ശരിയാണെങ്കിൽ തന്റെ കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലം ആയിരിക്കും പുഷ്പയുടെ രണ്ടാം ഭാഗത്തിലൂടെ രശ്‌മിക സ്വന്തമാക്കുക.