
സ്വന്തം ലേഖിക
തൃശൂര്‍: നെടുപുഴയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.
വടൂക്കര എസ് എന്‍ നഗര്‍ കൈപ്പറമ്പന്‍ അമലാണ് പിടിയിലായത്.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുപുഴ സ്വദേശിയായ പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും, ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് നിരന്തരം പീഡനത്തിനിരയാക്കിയത്. പോക്‌സോയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എസ്. ഐ.അനുദാസ്,എ.എസ്. ഐ. ബാലസുബ്രമണ്യന്‍. സീനിയര്‍ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ജയന്തി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിജിത്ത്, ശ്രീനാഥ് എന്നിവരടങ്ങിയ സംഘമാണ് അമലിനെ പിടികൂടിയത്. പ്രത്യേക പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.