സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; പിന്നാലെ ക്രൂര മര്‍ദ്ദനവും; പ്രതിക്കെതിരെ പത്ത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖിക

തൃശ്ശൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ കേസെടുത്ത് പത്തു ദിവസത്തിനുള്ളിൽ പോക്സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് തൃശൂര്‍ സിറ്റി പൊലീസ്.

പട്ടിക ജാതിക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ജൂൺ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗീകചൂഷണത്തിന് ഇരയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത പരാതിയാണ് തൃശൂര്‍ വെസ്റ്റ് പൊലീസിന് ലഭിച്ചത്. പ്രതിയായ ചങ്ങനാശേരി പെരുന്ന വാലംപറമ്പില്‍ അഖിലിനെ (21) അഞ്ചാം തീയതി പൊലീസ് അറസ്റ്റ് ചെയ്തു.

പോക്സോ, പട്ടികജാതി വിഭാഗങ്ങള്‍ക്കുനേരെയുള്ള അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയതോടെ കേസ് തൃശൂര്‍ എസിപി വി.കെ. രാജുവിന്‍റെ അന്വേഷണ പരിധിയില്‍ വന്നു. ഏഴാം തീയതിയായിരുന്നു കേസ് തൃശൂര്‍ എസിപിയ്ക്ക് കൈമാറിയത്. പത്തുദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ വെള്ളിയാഴ്ച മുപ്പത് പേജുള്ള കുറ്റപത്രം തൃശൂര്‍ പോക്സോ കോടതിയില്‍ സമര്‍പ്പിച്ചു.

കേസില്‍ ഇരുപത് സാക്ഷികളാണുള്ളത്. പ്രതിയിപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാൻഡില്‍ കഴിയുകയാണ്.