ജോലി വാഗ്ദാനം ചെയ്ത് വയനാട്ടിലെ റിസോര്‍ട്ടിലെത്തിച്ച്‌ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഇടനിലക്കാരായ രണ്ട് സ്ത്രീകള്‍ അടക്കം ആറ് പേര്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

വയനാട്: ജോലി വാഗ്ദാനം നല്‍കി യുവതിയെ വൈത്തിരിയിലെത്തിച്ച്‌ കൂട്ടബലാത്സംഗത്തിനിരയാക്കിയതില്‍ ആറ് പേ‍ര്‍ അറസ്റ്റിൽ.

തമിഴ്നാട് സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ ഇടനിലക്കാരായ രണ്ട് സ്ത്രീകള്‍ അടക്കം ആറുപേരെ വൈത്തിരി പൊലീസാണ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര സ്വദേശി മുജീബ്, വടകര സ്വദേശി ഷാജഹാന്‍, തിരുപ്പൂര്‍ സ്വദേശിനി ശരണ്യ, പാറശ്ശാല സ്വദേശിനി ഭദ്ര, മേപ്പാടി സ്വദേശി ഷാനവാസ്, വൈത്തിരി സ്വദേശി അനസുല്‍ ജമാല്‍ എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളായ സ്ത്രീകള്‍ യുവതിയെ ജോലി വാഗ്ദാനം നല്‍കി വൈത്തിരിയില്‍ എത്തിച്ചു. ഇതിനുശേഷം ഫ്ലാറ്റിലും ഹോം സ്റ്റേയിലും വച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കല്‍പ്പറ്റ ഡിവൈഎസ്പി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.