എച്ച്‌ഐവി പകര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എട്ട് വയസുകാരിയെ പീഡിപ്പിച്ചു; ഇരുപത്തിയഞ്ചുകാരൻ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: എച്ച്‌ഐവി പകര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എട്ട് വയസുകാരിയെ പീഡിപ്പിച്ച 25കാരൻ അറസ്റ്റില്‍.

ഡല്‍ഹി സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. എച്ച്‌ഐവി ബാധിതനായ യുവാവ് രോഗം പടര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അറസ്റ്റിലായി ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതി എച്ച്‌ഐവി ബാധിതനാണെന്ന് വ്യക്തമായതെന്ന് പൊലീസ് വ്യക്തമാക്കി. എച്ച്‌ഐവി ബാധിതനാണെന്ന വിവരം പ്രതിക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പീഡനത്തിനിരയായ കുട്ടിയുടെ സമീപവാസിയാണ് പ്രതിയായ യുവാവ്.
ജൂണ്‍ പതിനഞ്ചിനാണ് അയല്‍വാസിയായ ആഗ്ര സ്വദേശി മകളെ ബലാത്സംഗം ചെയ്തെന്ന് വ്യക്തമാക്കി കുട്ടിയുടെ അമ്മ ബദര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവശേഷം പ്രതി ഒളിവില്‍ പോയതായി അമ്മ പൊലീസിനെ അറിയിച്ചിരുന്നു.

പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ഗുരുതരാവസ്ഥയിലായ കുട്ടിയെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ കുടുംബവും യുവാവും ഒരേ അപ്പാര്‍ട്ട്മെൻ്റിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് ബലാത്സംഗം നടന്നത്. നാല് സംഘങ്ങളായി തിരിഞ്ഞ് തെരച്ചില്‍ നടത്തിയ പൊലീസ് ഹരിയാനയിലെ പല്‍ വാല്‍ ജില്ലയിലെ ബാമിനിഖേരെ ഗ്രാമത്തിലെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.