play-sharp-fill
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; പൊലീസിനെ കുഴക്കിയ പ്രതി ഒടുവില്‍ പിടിയിലായത് ഇങ്ങനെ…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; പൊലീസിനെ കുഴക്കിയ പ്രതി ഒടുവില്‍ പിടിയിലായത് ഇങ്ങനെ…

സ്വന്തം ലേഖിക

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മധ്യവയസ്‌കന്‍ പൊലീസ് പിടിയിൽ.

പന്തളം, കടയ്ക്കാട്‌ മത്തായി വീട്ടില്‍ മുഹമ്മദ് ഹനീഫ റാവുത്തര്‍ അന്‍സാരി(48)യാണ് പൊലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിനെ ഒരുപാട് കുഴക്കിയ ശേഷമാണ് പ്രതി ഒടുവില്‍ പിടിയിലായത്. പീഡനവിവരം പെണ്‍കുട്ടി അറിയിച്ചതനുസരിച്ച്‌ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടതിനെതുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം.

കേസ് എടുത്തതറിഞ്ഞ് ഒളിവില്‍ പോയ പ്രതി, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാഞ്ഞതും, വീട്ടുകാരെയോ, സുഹൃത്തുക്കളെയോ ബന്ധപ്പെടാഞ്ഞതും അന്വേഷണത്തിന്റെ തുടക്കത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും പ്രതിയുടെ നീക്കം തിരിച്ചറിയാന്‍ കഴിയാതെവരികയും ചെയ്തു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍റെ നിര്‍ദ്ദേശ പ്രകാരം, അടൂര്‍ ഡി.വൈ.എസ്.പി ആര്‍.ബിനുവിൻ്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തി വരികയായിരുന്നു.

ഇയാള്‍ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് അന്വേഷണം നീണ്ടു. ശാസ്താംകോട്ട ഭരണിക്കാവില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞുവരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി അടൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ്.റ്റി.ഡിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ കൊടുമണ്‍ സബ് ഇന്‍സ്‌പെക്ടര്‍ മനീഷ്.എം , അടൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സൂരജ്.ആര്‍.കുറുപ്പ്, ജോബിന്‍ ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.