
ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചു; ആക്രമണത്തില്‍ പരിഭ്രാന്തിയിലായ ഇരുപത്തിമൂന്നുകാരി ഓടുന്ന കാറില്‍ നിന്ന് പുറത്തേക്ക് ചാടി; അറുപത്തിരണ്ടുകാരൻ അറസ്റ്റിൽ
സ്വന്തം ലേഖിക
കാസര്‍കോട്: യുവതിക്ക് കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച 62കാരൻ പിടിയിൽ.
കാറില്‍ സൗജന്യയാത്ര വാഗ്ദാനം ചെയ്തായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ കാറില്‍ കയറ്റിയത്. എന്നാല്‍ കാറില്‍ കയറിയ യുവതിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു, സംഭവത്തിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച വൈകീട്ട് കാസര്‍കോട് പെരിയയിലാണ് സംഭവം. പെരിയ സ്വദേശി രാമചന്ദ്രന്‍ നായരെ (62) ആണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുപത്തിമൂന്ന് വയസുകാരിക്ക് നേരെയായിരുന്നു ഇയാളുടെ ലൈംഗികാതിക്രമം. പെട്ടെന്നുള്ള ഇയാളുടെ ആക്രമണത്തില്‍ പരിഭ്രാന്തിയിലായ യുവതി ഓടുന്ന കാറില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയെ ആണ് രാമചന്ദ്രന്‍ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
പെരിയ കേന്ദ്രസര്‍വകലാശാലയ്ക്ക് സമീപമുള്ള കുടുംബശ്രീ ഹോട്ടലില്‍ ചായ കുടിക്കുകയായിരുന്നു യുവതി. ഇതിനിടെ സൗഹൃദം നടിച്ച് അടുത്തുകൂടിയ രാമചന്ദ്രന്‍ നായര്‍ സൗജന്യമായി കൊണ്ടുപോകാമെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റി.
ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് രാമചന്ദ്രന്‍ നായര്‍ യുവതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ പരിഭ്രമിച്ച യുവതി ഭയന്ന് നിലവിളിച്ചുകൊണ്ട്, ഓടുന്ന കാറില്‍ നിന്നും പുറത്തേക്ക് ചാടി. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരും വിദ്യാര്‍ഥികളും വാഹനം തടഞ്ഞ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.