നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന പുതിയ ചിത്രം “തുറമുഖം” റിലീസിങ്ങിന് ഒരുങ്ങുന്നു

Spread the love

സ്വന്തം ലേഖകൻ
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന പുതിയ ചിത്രം തുറമുഖം ഈ മാസം തീയറ്ററുകളിലെത്തും

video
play-sharp-fill

ഇതിനോടകം തന്നെ ചിത്രത്തിലെ പുതിയ സ്റ്റില്ലുകള്‍ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍,
മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ പേരിൽ പുറത്തിറങ്ങിയ ഗോപൻ ചിദംബരം രചിച്ച നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് തുറമുഖം. ഗോപന്‍ ചിദംബരം തന്നെയാണ്. തുറമുഖത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത്.

എഡിറ്റര്‍- ബി അജിത്കുമാറും, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസുമാണ്.

കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് ‘തുറമുഖം.’തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രംകൂടിയാണ് തുറമുഖം.