
സ്വന്തം ലേഖിക
പത്തനംതിട്ട: വീട്ടിൽ ആരുമില്ലാത്ത സമയത്ത് മദ്യപിച്ചെത്തി കടന്നുപിടിന്നാൻ ശ്രമിച്ച മധ്യവയസ്കനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചുകൊന്ന വീട്ടമ്മയെ റിമാന്‍ഡ് ചെയ്തു.
കൊട്ടാരക്കര നെടുവത്തൂര്‍ ആനക്കോട്ടൂര്‍ കുളത്തുംകരോട്ട് വീട്ടില്‍ ശശിധരന്‍പിള്ള (50)യെ ആണ് കൂടല്‍ നെല്ലിമുരുപ്പ് വീട്ടില്‍ രജനി കൊലപ്പെടുത്തിയത്.
ഭര്‍ത്താവ് ഉപേക്ഷിച്ച രജനി മകന്റെ കൂടെയാണ് താമസിച്ചുവന്നത്. രണ്ട് ആണ്‍ മക്കളാണ് ഇവര്‍ക്ക്. ഒരാള്‍ പിതാവിനൊപ്പമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാടും വീടും വിട്ട ശശിധരന്‍പിള്ള കഴിഞ്ഞ കുറേനാളുകളായി ഇടയ്ക്കിടെ രജനിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഉറക്കമില്ലായമയ്ക്ക് മരുന്ന് കഴിക്കുന്ന ഇവര്‍ കഴിഞ്ഞ ദിവസം പകല്‍ ഉറക്കത്തിലായിരുന്നപ്പോള്‍, മദ്യപിച്ചെത്തിയ ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതോടെ കയ്യില്‍ കിട്ടിയ കമ്പിവടി കൊണ്ട് രജനി പലതവണ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
വീട്ടിലെത്തിയ ഇവരുടെ മകന്‍ നാട്ടുകാരെ അറിയിച്ചതിനെതുടര്‍ന്ന് ആദ്യം കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ശശിധരന്‍പിള്ള മരിക്കുകയായിരുന്നു.
രജനിയെ വീട്ടില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. കൂടല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐ ദിജേഷ്, പൊലീസ് ഉദ്യോഗസ്ഥരായ ദീപ്തി, പ്രോഡ്ജി, സുബിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.



