
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കും.
സെപ്തംബര്‍ 17 മുതല്‍ 19 വരെയുള്ള ലണ്ടന്‍ സന്ദര്‍ശനത്തില്‍ രാഷ്ട്രത്തെ പ്രതിനീധികരിച്ച് മുര്‍മു അനുശോചനമറിയിക്കും. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഗര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അനുശോചിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴു പതിറ്റാണ്ടു കാലം ബ്രിട്ടന്‍ ഭരിച്ച എലിസബത്ത് രാജ്ഞി(96) സെപ്തംബര്‍ 8നാണ് അന്തരിച്ചത്. ഇന്ത്യയുടെ അനുശോചനം അറിയിക്കാന്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍ തിങ്കളാഴ്ച ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനില്‍ എത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാജ്ഞിയുടെ മൃതദേഹം ബെക്കിങ് ഹാം കൊട്ടാരത്തിലെത്തിച്ചിരുന്നു. C-17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിലാണ് ലണ്ടനില്‍ നിന്നും മൃതദേഹം ബെക്കിങ്ഹാമിലേക്ക് എത്തിച്ചത്. മകള്‍ ആന്‍ മൃതദേഹത്തെ അനുഗമിച്ചു. സെപ്തംബര്‍ 19നാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. എഡിന്‍ബര്‍ഗില്‍ പതിനായിരങ്ങളാണ് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിച്ചത്.