പുതുപ്പള്ളി മന്ദിരം ആശുപത്രിക്ക് സമീപം വാഹനങ്ങളുടെ കൂട്ടയിടി; രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ഓട്ടോയിലേക്കും ഓട്ടോ രണ്ട് കാറുകളിലേക്കും ഇടിച്ചു കയറി; കാറുകൾ പുതുപ്പള്ളിയിലെ സൂപ്പർമാർക്കറ്റിന് മുന്നിൽ പാർക്ക് ചെയ്തത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പുതുപ്പള്ളി മന്ദിരം ആശുപത്രിക്ക് സമീപം വാഹനങ്ങളുടെ കൂട്ടയിടി.

രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ഓട്ടോയിലേക്കും ഓട്ടോ രണ്ട് കാറുകളിലേക്കും ഇടിച്ചു കയറി. കാറുകൾ പുതുപ്പള്ളിയിലെ സൂപ്പർമാർക്കറ്റിന് മുന്നിൽ പാർക്ക് ചെയ്തിരുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴ പെയ്ത് റോഡിൽ വഴുക്കലുണ്ടായതോടെ അമിതവേഗതയിലെത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച ബൈക്കുകൾ ഓട്ടോയിലേക്ക് ഇടിച്ചു കയറി.

നിയന്ത്രണം തെറ്റിയ ഓട്ടോ സൂപ്പർ മാർക്കറ്റിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.