
സ്വന്തം ലേഖിക
മണിമല: പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മണിമലക്കും മൂലേപ്ലാവിനുമിടയില്‍
വാഹനാപകടം.
നിയന്ത്രണം വിട്ട കാര്‍ ക്രാഷ് ബാരിയറിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. റാന്നി ചെല്ലക്കാട്ട് വാഴക്കുന്നത്ത് സോണി (48), അയല്‍വാസി സജിനി (49), സജിനിയുടെ മകള്‍ അശ്വതി (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് കരുതുന്നു. പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണിമല പൊലീസും അഗ്നിരക്ഷാസേനയും എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.