
സ്വന്തം ലേഖിക
അയ്യന്തോള്‍: ഇത്തവണ ഓണമെത്തും മുൻപേ തന്നെ തൃശൂർ നഗരത്തില്‍ പുലിക്കളിയുടെ വരവറിയിച്ച് ഫ്ലെക്സ് ബോര്‍ഡ് ഉയര്‍ന്നു കഴിഞ്ഞു.
പൂങ്കുന്നം സെന്ററിന്റെ പുലിക്കളി ഫ്ലെക്സാണ് പൂങ്കുന്നത്ത് ഉയര്‍ന്നിരിക്കുന്നത്. പുലിക്കളി മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജൂലൈ മൂന്നിന് ബഡായി ബംഗ്ലാവില്‍ നടത്തുന്ന ചര്‍ച്ചയിലേക്ക് എല്ലാ നാട്ടുകാരേയും സ്വാഗതം ചെയ്തുകൊണ്ടുള്ള ബഹുവര്‍ണ ഫ്ലെക്സാണ് ശിവക്ഷേത്രത്തിനു സമീപത്തായി ഉയര്‍ത്തിയിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രളയവും കോവിഡും മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ പുലിക്കളി സാധാരണപോലെ നട ത്താന് കഴിഞ്ഞിരുന്നില്ല. ഇക്കുറി പുലിക്കളി മുന്‍ വര്‍ഷങ്ങളേക്കാള്‍ ഗംഭീരമാക്കാനാണ് പുലി സംഘങ്ങള്‍ ഒരുങ്ങുന്നത്.




