video
play-sharp-fill

ശൃംഗാരവേലൻ,  ജംനാപ്യാരി, ഓര്‍മ്മയുണ്ടോ ഈ മുഖം എന്നീ സിനിമകളുടെ  നിര്‍മാതാവ് ജെയ്‌സണ്‍ എളംകുളം കൊച്ചിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍

ശൃംഗാരവേലൻ, ജംനാപ്യാരി, ഓര്‍മ്മയുണ്ടോ ഈ മുഖം എന്നീ സിനിമകളുടെ നിര്‍മാതാവ് ജെയ്‌സണ്‍ എളംകുളം കൊച്ചിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: പ്രമുഖ സിനിമാ നിര്‍മാതാവ് ജെയ്‌സണ്‍ എളംകുളം മരിച്ച നിലയില്‍.

കൊച്ചി എളംകുളത്തെ ഫ്ളാറ്റിലാണ് ജെയ്‌സണെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയാഘാതമാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. വിദേശത്തുള്ള ഭാര്യ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാതെയായപ്പോള്‍ ഫ്ലാറ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

കതക് തുറന്ന് അകത്തുകയറിയപ്പോഴാണ് കിടപ്പുമുറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. സിനിമാ നിര്‍മാണ കമ്പനിയായ ആര്‍ ജെ ക്രിയേഷന്‍സിന്റെ ഉടമയാണ് ജെയ്‌സണ്‍.

ശ്രിംങ്കാരവേലന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, ആമയും മുയലും, ജംനാപ്യാരി, ലവകുശ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.