video
play-sharp-fill

പ്രിയ വര്‍‌ഗീസിന് തിരിച്ചടി; ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി;  നിയമനത്തിന് നല്‍കിയിരുന്ന ഇടക്കാല സ്റ്റേ കോടതി ഒരു മാസം കൂടി നീട്ടി

പ്രിയ വര്‍‌ഗീസിന് തിരിച്ചടി; ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി; നിയമനത്തിന് നല്‍കിയിരുന്ന ഇടക്കാല സ്റ്റേ കോടതി ഒരു മാസം കൂടി നീട്ടി

Spread the love

സ്വന്തം ലേഖിക

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് വീണ്ടും കനത്ത തിരിച്ചടി.

ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു ജി സി) ഹൈക്കോടതിയെ അറിയിച്ചു. പിന്നാലെ നിയമനത്തിന് നല്‍കിയിരുന്ന ഇടക്കാല സ്റ്റേ കോടതി ഒരുമാസം കൂടി നീട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് കോടതിയെ അറിയിച്ചത്. ഇത് രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി നി‌ര്‍ദേശം നല്‍കി. വിഷയം സംബന്ധിച്ച്‌ രേഖാമൂലം വിശദീകരണം നല്‍കാന്‍ കണ്ണൂര്‍ സര്‍വകലാശാലയോടും പ്രിയ വര്‍ഗീസിനോടും കോടതി നിര്‍ദേശിച്ചു. കേസ് അടുത്ത മാസം16ലേക്ക് മാറ്റിയിരിക്കുകയാണ്.

കണ്ണൂ‌ര്‍ സ‌ര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ നിന്നുള്ള നിയമനം ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. പ്രിയാ വര്‍ഗീസിന്റെ നിയമനം ഓഗസ്റ്റ് 31 വരെ തടഞ്ഞുകൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പരിഗണിച്ച ആറ് റിസര്‍ച്ച്‌ സ്കോളര്‍മാരില്‍ ഏറ്റവും പിന്നിലായിരുന്നു പ്രിയ വര്‍ഗീസ്. റിസര്‍ച് സ്കോറില്‍ 651 മാര്‍ക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെ അഭിമുഖം കഴിഞ്ഞപ്പോള്‍ 156 മാര്‍ക്കു മാത്രമുണ്ടായിരുന്ന പ്രിയ വര്‍ഗീസ് രണ്ടാമനാക്കി മാറ്റി ഒന്നാം സ്ഥാനത്തെത്തി.

പ്രിയയ്ക്ക് അഭിമുഖത്തില്‍ ലഭിച്ച മാര്‍‌ക്ക് 32 ആണ്, ജോസഫ് സ്കറിയയ്ക്ക് 30ഉം. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത് വിവാദമായതിനു പിന്നാലെ നിയമന നടപടികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചിരുന്നു.