play-sharp-fill
കോട്ടയം ജില്ല ആസ്ഥാനമായുള്ള രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ തകർന്നതായി സൂചന; നിക്ഷേപകർക്ക് കൊടുക്കുവാനുള്ളത് കോടിക്കണക്കിന് രൂപ; കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കോട്ടയവും പത്തനംതിട്ടയും  കേന്ദ്രീകരിച്ചുള്ള ഇരുപത്തഞ്ചോളം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ തകർന്നടിഞ്ഞു; പോപ്പുലർ ഫിനാൻസ് മാത്രം കൊണ്ടുപോയത് 2000 കോടിയിലധികം രൂപ; കുന്നത്തുകളത്തിൽതട്ടിപ്പിന് പിന്നാലെ കോട്ടയത്തെ  ഞെട്ടിച്ച് രണ്ട് സ്ഥാപനങ്ങളുടെ തകർച്ച

കോട്ടയം ജില്ല ആസ്ഥാനമായുള്ള രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ തകർന്നതായി സൂചന; നിക്ഷേപകർക്ക് കൊടുക്കുവാനുള്ളത് കോടിക്കണക്കിന് രൂപ; കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കോട്ടയവും പത്തനംതിട്ടയും കേന്ദ്രീകരിച്ചുള്ള ഇരുപത്തഞ്ചോളം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ തകർന്നടിഞ്ഞു; പോപ്പുലർ ഫിനാൻസ് മാത്രം കൊണ്ടുപോയത് 2000 കോടിയിലധികം രൂപ; കുന്നത്തുകളത്തിൽതട്ടിപ്പിന് പിന്നാലെ കോട്ടയത്തെ ഞെട്ടിച്ച് രണ്ട് സ്ഥാപനങ്ങളുടെ തകർച്ച

കോട്ടയം: കോട്ടയം ജില്ല ആസ്ഥാനമായുള്ള രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ തകർന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു തുടങ്ങി.

ഇവർ രണ്ടുപേരും നിക്ഷേപകർക്ക് കൊടുക്കുവാനുള്ളത് കോടിക്കണക്കിന് രൂപയാണ്. കോട്ടയം ജില്ലയിൽ നിരവധി വസ്ത്ര ശാലകളും സ്വർണ്ണ കടകളുമുള്ള ധനകാര്യ സ്ഥാപനം വൻ പ്രതിസന്ധിയിലായതായാണ് ലഭിക്കുന്ന സൂചനകൾ.


കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കോട്ടയവും പത്തനംതിട്ടയും കേന്ദ്രീകരിച്ചുള്ള ഇരുപത്തഞ്ചോളം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാണ് തകർന്നടിഞ്ഞത്. ഇവർ നടത്തിയ തട്ടിപ്പുകളിലൂടെ നിക്ഷേപകർക്ക് നഷ്ടമായത് 10000 കോടിയിലധികം രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോന്നി വാകയാർ കേന്ദ്രമായുണ്ടായിരുന്ന
പോപ്പുലർ ഫിനാൻസ് മാത്രം കൊണ്ടുപോയത് 2000 കോടിയിലധികം രൂപയാണ്. പോപ്പുലർ ഫിനാൻസിന് എതിരായ കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതിയും രൂപീകരിച്ചു.

നൂറു കണക്കിന് നിക്ഷേപകരില്‍ നിന്നായി 500 കോടിയിലധികം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് കോട്ടയത്തെ വസ്ത്രം ടെക്സ്റ്റൈൽസ് ഉടമയും തിരുവല്ല കേന്ദ്രമായിട്ടുള്ള നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമയുമായ എന്‍.എം. രാജുവിനേയും കുടുംബത്തെയും പൊലീസ് രണ്ടുമാസം മുമ്പ് അറസ്റ്റ് ചെയ്തത്. രാജുവിന് പുറമേ ഭാര്യ ഗ്രേസ്, മക്കളായ അലന്‍ ജോര്‍ജ്, അന്‍സന്‍ ജോര്‍ജ് എന്നിവരും അറസ്റ്റിലായി.

പുനലൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കേച്ചേരി ഫിനാൻസ് തട്ടിയെടുത്തത് 400 കോടിയിലധികം രൂപയാണ്.

ഓമല്ലൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന തറയിൽ ഫിനാൻസ് തട്ടിയെടുത്തത് 500 കോടിക്ക് മുകളിലായിരുന്നു.

പത്തനംതിട്ട പുല്ലാട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളാണ് പി.ആർ.ഡി. ഫിനാൻസും ജി ആൻഡ് ജി ഫിനാൻസും. രണ്ട് സ്ഥാപനങ്ങളും സഹോദരന്മാരുടെതായിരുന്നു. ഒന്നര വർഷത്തെ ഇടവേളയിൽ രണ്ട് സ്ഥാപനങ്ങളും പൊളിഞ്ഞു. പി.ആർ.ഡി. ഫിനാൻസ് നടത്തിയത് 250 കോടിയുടെ തട്ടിപ്പാണെങ്കിൽ
ജി ആൻഡ് ജി ഫിനാൻസ് നടത്തിയത് 400 കോടിയുടെ തട്ടിപ്പായിരുന്നു.

കോട്ടയം ജില്ല കേന്ദ്രമായുള്ള കുന്നത്തുകളത്തിൽ ഫിനാൻസും, ആപ്പിൾ ട്രീ ചിട്ടി ഫണ്ടും ഫണ്ടും നടത്തിയത് 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് ആയിരുന്നു.