കത്തിക്ക് ‘കത്തി’ വില….! വ്യാജപരസ്യം നല്‍കി തെറ്റിദ്ധരിപ്പിച്ചു; 191 രൂപയുടെ ഗ്ലയര്‍ 20 എം.എം കത്തിക്ക് വാങ്ങിയത് ഇരട്ടിവില; ആമസോണിന് പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: കൂടിയ വിലയ്ക്ക് കത്തി വില്പന നടത്തിയതിന് ആമസോണിന് പിഴ ഈടാക്കി കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ.

ഗ്ലയര്‍ 20 എം.എം കത്തിയുടെ വില 410 ആയി കാണിച്ച്‌ 45 ശതമാനം വിലക്കിഴിവില്‍ 215 രൂപയ്ക്ക് ലഭിക്കും എന്ന പരസ്യം കണ്ട് കത്തി വാങ്ങിയതിന് ശേഷമാണ് പരാതിക്കാരന്‍ കത്തിയ്ക്ക് ടാക്സ് ഉള്‍പ്പെടെ 191.96 രൂപ മാത്രമാണുള്ളതെന്ന് തിരിച്ചറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. 191.96 രൂപ പരമാവധി വില പ്രിന്റ് ചെയ്ത പായ്ക്കറ്റ് 410 രൂപ എന്നു വ്യാജപരസ്യം നല്‍കി 215 രൂപ ഡിസ്‌കൗണ്ട് വില ഈടാക്കിയ ആമസോണ്‍ ഗുരുതരമായ നിയമലംഘനം നടത്തിയതായി കമ്മീഷന്‍ കണ്ടെത്തി.

2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച്‌ വില്‍പന നടത്തുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ അനുചിത വ്യാപാരം, സേവനന്യൂനത, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് കണ്ടെത്തിയ കമ്മീഷന്‍ ആമസോണ്‍ കമ്പനി എം.ആര്‍.പി. നിയമം നുസരിച്ചുള്ള വ്യവസ്ഥകളും ലംഘിച്ചതായി കണ്ടെത്തി.

ഹര്‍ജിക്കാരന്റെ കൈയില്‍ നിന്ന് അധികമായി ഈടാക്കിയ 23.04 രൂപ ഒൻപതു ശതമാനം പലിശയടക്കം തിരികെ നല്‍കാനും 10,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും പ്രസിഡന്റ് വി.എസ് മനുലാല്‍, അംഗങ്ങളായ ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങിയ കമ്മീഷന്‍ വിധിച്ചു.