video
play-sharp-fill

ഡസ്ക്കില്‍ തട്ടി പാടുന്നതിനിടെ മുളവടികൊണ്ട് ആദിവാസി ബാലന്‍റെ പുറത്തടിച്ചു; പ്രീ മെട്രിക് ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: തൃശൂര്‍ വെറ്റിലപ്പാറയില്‍ ആദിവാസി ബാലനെ മര്‍ദിച്ച സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍.

കുറ്റിച്ചിറ സ്വദേശി മധുവിനെയാണ് പൊലീസ് പിടികൂടിയത്. ജ്യുവനൈല്‍ ജസ്റ്റിസ് ആക്‌ട്, എസ്‍സി, എസ്‍ടി പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെറ്റിലപ്പാറ പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിക്ക് ഇന്നലെയാണ് മര്‍ദനമേറ്റത്. വെറ്റിലപ്പാറയില്‍ ആദിവാസി ബാലനെ മര്‍ദ്ദിച്ച സംഭവത്തില്‍ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച്‌ മന്ത്രി കെ രാധാകൃഷ്ണന്‍ പട്ടിക വര്‍ഗ ഡയറക്ടറോട് റിപ്പോര്‍ട്ടും തേടി.

വെറ്റിലപ്പാറ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പത്താംക്ലാസുകാരനെയാണ് സുരക്ഷാ ജീവനക്കാരന്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പൊലീസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

സംഭവത്തില്‍ സ്വമേധയാ കേസെടുത്ത എസ്സി, എസ്ടി കമ്മീഷന്‍ ജില്ലാ കളക്ടറോടും എസ്പിയോടും ട്രൈബല്‍ ഓഫീസറോടും റിപ്പോര്‍ട്ട് തേടി. പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ മധുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.