play-sharp-fill
കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രധാനമാണ് മുലപ്പാല്‍….! നിങ്ങൾക്ക്  മുലപ്പാല്‍ കുറവാണോ….? വിഷമിക്കേണ്ട, ഇനി ഈസിയായി മുലപ്പാല്‍ വര്‍ധിപ്പിക്കാം;  ആഹാരത്തില്‍ ഇവയൊന്ന് ഉള്‍പ്പെടുത്തി നോക്കൂ…..

കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രധാനമാണ് മുലപ്പാല്‍….! നിങ്ങൾക്ക് മുലപ്പാല്‍ കുറവാണോ….? വിഷമിക്കേണ്ട, ഇനി ഈസിയായി മുലപ്പാല്‍ വര്‍ധിപ്പിക്കാം; ആഹാരത്തില്‍ ഇവയൊന്ന് ഉള്‍പ്പെടുത്തി നോക്കൂ…..

സ്വന്തം ലേഖിക

കോട്ടയം: കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രധാനമാണ് മുലപ്പാല്‍.


രണ്ടു വയസ്സ് വരെയെങ്കിലും കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും നല്ല പോഷക സമ്പുഷ്ടമായ സമീകൃത ആഹാരമാണ് മുലപ്പാല്‍. കുഞ്ഞ് ജനിച്ച്‌ അരമണിക്കൂറിനുള്ളില്‍ തന്നെ മുലയൂട്ടി തുടങ്ങാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ചില അമ്മമാരില്‍ മുലപ്പാല്‍ വളരെ കുറവായിരിക്കും. മുലപ്പാല്‍ കൂടാന്‍ ആഹാരത്തില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ മതി. മുലയൂട്ടുന്ന അമ്മമാര്‍ അവരുടെ ഭക്ഷണവും ആരോഗ്യവുമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പാല് കൂടാന്‍ ഏറ്റവും നല്ല വഴി കുഞ്ഞിന് പാല്‍ കൊടുക്കുക എന്നതാണ്.

മുലയൂട്ടുമ്പോള്‍ നാഡികള്‍ക്കുണ്ടാകുന്ന ഉത്തേജനം കൂടുതല്‍ പാല്‍ സ്തനങ്ങളില്‍ ഉത്പാദിപ്പിക്കാന്‍ സഹായകമാകും. മുലപ്പാല്‍ കുറവ് ഉള്ളവര്‍ ഭക്ഷണത്തില്‍ ചിലതു ഉള്‍പെടുത്തേണ്ടതുണ്ട്. ഗാലക്റ്റഗോഗ്സ് എന്നറിയപ്പെടുന്ന മുലപ്പാല്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ആണത്.

ഉലുവ : പ്രസവാനന്തരം മുലപ്പാലിന്റെ ഉല്‍പ്പാദനം കൂട്ടാന്‍ ഉലുവ സഹായിക്കും. തലേന്ന് ഒരു ഗ്ലാസ് വെള്ളത്തില്‍ ഉലുവ കുതിര്‍ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കാം, പച്ചക്കറികളില്‍ ചേര്‍ത്തും കഴിക്കാം. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.

പെരും ജീരകം : പെരുംജീരകവും മുലപ്പാല്‍ വര്‍ധിക്കാന്‍ സഹായകമാണ്. പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനം സുഗമമാക്കുകയും പ്രസവശേഷം ഉണ്ടാകാവുന്ന മലബന്ധം അകറ്റാനും സഹായിക്കും. പെരുംജീരകം ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു രാത്രി കുതിര്‍ത്ത് പിറ്റേന്ന് രാവിലെ ആ വെള്ളം കുടിക്കുക. ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുക. അല്‍പ്പം പെരുംജീരകം ഭക്ഷണ ശേഷം വായിലിട്ടു ചവയ്ക്കുന്നതും നല്ലതാണ്.

വെളുത്തുള്ളി : നിരവധി ഔഷധ ഗുണങ്ങളുള്ള വെളുത്തുള്ളി മുലപ്പാല്‍ വര്‍ധനവിനും സഹായിക്കുന്നു. ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുക. പച്ചക്കറികളില്‍ ചേര്‍ത്തും ഉപയോഗിക്കാം.

ജീരകം : ജീരകത്തില്‍ ഇരുമ്ബ് ധാരാളം അടങ്ങിയിരിക്കുന്നു. ജീരകം വറുത്ത് പൊടിച്ച്‌ കറികളില്‍ ചേര്‍ത്ത് ഉപയോഗിക്കാം.

എള്ള് : എള്ളില്‍ കാല്‍സ്യം, കോപ്പര്‍, ഇവ ധാരാളം അടങ്ങിയിരിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യമേകുന്ന നിരവധി പോഷകങ്ങള്‍ എള്ളില്‍ അടങ്ങിയിട്ടുണ്ട്. എള്ള്, ശര്‍ക്കര ചേര്‍ത്ത് വരട്ടി എള്ളുണ്ടയാക്കി കഴിക്കാം. അല്ലെങ്കില്‍ എള്ള് വറുത്ത് സാലഡിലും കറികളിലും ചേര്‍ത്ത് ഉപയോഗിക്കാം.

അയമോദകം : ഇത് മലബന്ധം അകറ്റുന്നു. ദഹനത്തിനു സഹായകമാണ്. മുലപ്പാല്‍ വര്‍ധിപ്പിക്കാനും നല്ലതാണ്. അയമോദകവും പെരുംജീരകവും ചേര്‍ത്ത് വെള്ളത്തില്‍ കുതിര്‍ത്ത് പിറ്റേന്ന് ആ വെള്ളം കുടിക്കുക. ഭക്ഷണത്തില്‍ ചേര്‍ത്തും ഉപയോഗിക്കാം.

ശതാവരി : മുലയൂട്ടുന്ന അമ്മമാര്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണിത്. ധാരാളം നാരുകള്‍, ജീവകം എ, കെ ഒക്കെ ഇവയിലടങ്ങിയിരിക്കുന്നു. മുലപ്പാലിന്റെ ഉല്‍പ്പാദനം കൂട്ടുന്ന ഹോര്‍മോണുകളെ ഉത്തേജിപ്പിക്കാനിത് സഹായിക്കും. ശതാവരി കഴുകി അരിഞ്ഞു പാലില്‍ ചേര്‍ത്ത് തിളപ്പിക്കുക. അരിച്ച ശേഷം ഈ പാല്‍ കുടിക്കുക.

തവിടു കളയാത്ത അരി : മുലപ്പാലിന്റെ ഉല്‍പ്പാദനം കൂട്ടുന്നു. ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്നു. ഊര്‍ജ്ജമേകുന്നു, വിശപ്പുണ്ടാക്കുന്നു.

മുരിങ്ങയ്ക്ക, മുരിങ്ങയില : കാല്‍സ്യം, അയണ്‍ ഇവയാല്‍ സമ്ബന്നം. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. മുരിങ്ങയില ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുലപ്പാല്‍ ഉണ്ടാകാന്‍ നല്ലതാണ്.

പച്ചക്കറികള്‍ : ചൂരയ്ക്ക, പാവയ്ക്ക മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൂടാതെ മധുരക്കിഴങ്ങ്, ചേന, കാരറ്റ്, ബീറ്റ്റൂട്ട് ഇവയില്‍ ബീറ്റാകരോട്ടിന്‍ ധാരാളമുണ്ട്. മുലപ്പാല്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതോടൊപ്പം കരളിന്റെ ആരോഗ്യത്തിനും നല്ലത്.

വെള്ളം : ദിവസം 10 മുതല്‍ 12 ഗ്ലാസ്സ് വരെ വെള്ളം കുടിക്കുക. മുലപ്പാലില്‍ 80 ശതമാനവും വെള്ളം ആണെന്ന് മറക്കരുത്.

ദഹനക്കേട് ഉള്ളവ പൂര്‍ണമായി മാറ്റേണ്ട: എല്ലാ ഭക്ഷണവും മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കണം. ധാന്യങ്ങളും, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും ദഹനക്കേട് ഉണ്ടാക്കിയേക്കും എങ്കിലും ഇവ പൂര്‍ണമായും ഒഴിവാക്കുന്നത് പ്രോട്ടീന്റെ അഭാവത്തിനു കാരണമാകും, ക്ഷീണവും ഉണ്ടാകും.

നെയ്യ്, പഞ്ചസാര കുറയ്ക്കാം: ഇവയുടെ ഉപയോഗം കുറയ്ക്കുക.. ഇവ മുലപ്പാല്‍ വര്‍ധിപ്പിക്കില്ല എന്നു മാത്രമല്ല ശരീര ഭാരം കൂട്ടാനും കാരണമാകും.