
പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഉള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്‌മിന്‍ പാക്കിസ്ഥാന്‍ സ്വദേശി; ഗ്രൂപ്പില്‍ 175 ലധികം അംഗങ്ങള്‍; വിദേശ രാജ്യങ്ങളില്‍ സംശയാസ്പദമായ നിരവധി സാമ്പത്തിക ഇടപാടുകള്‍; രാജ്യത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിട്ടുവെന്നും എടിഎസ്; സംഘടനയ്ക്കെതിരെ രാജ്യവ്യാപക പരിശോധന……!
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്‌മിന്‍ പാക്കിസ്ഥാനില്‍ നിന്നുള്ളയാളാണെന്ന് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്) ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലായ ഇയാള്‍ ഇന്ത്യയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിട്ടതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 22 ന് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ അഞ്ച് അംഗങ്ങളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), മഹാരാഷ്ട്ര എടിഎസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരോധിത സംഘടനയ്ക്കെതിരെ രാജ്യവ്യാപക പരിശോധനയും നടത്തിയിരുന്നു.
മാലേഗാവ്, കോലാപൂര്‍, ബീഡ്, പൂണെ എന്നിവിടങ്ങളില്‍ നിന്നാണ് അഞ്ച് പേരെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌ക്, ലാപ്‌ടോപ്പുകള്‍, ബാങ്ക് രേഖകള്‍ എന്നിവ അന്വേഷണത്തിനായി പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ സംശയാസ്പദമായ ഇടപാടുകള്‍ കണ്ടെത്തി.
നിരോധിത സംഘടനയായ സിമിയുടെ മാതൃകയിലാണ് അംഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഇവരടക്കം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഉള്‍പ്പെട്ട പ്രസ്തുത വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള ആളുകളുണ്ടെന്നും ഗ്രൂപ്പില്‍ 175 ലധികം അംഗങ്ങളുണ്ടെന്നും എടിഎസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. അംഗങ്ങളില്‍ പലരും വിദേശ രാജ്യങ്ങളിലേക്ക് പോകുകയും വിദേശത്ത് നിന്ന് ഒന്നിലധികം സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ കണ്ടെത്തിയ വസ്തുതകള്‍ക്കുമേല്‍ അന്വേഷണം നടക്കുകയാണെന്ന് എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, പ്രതികളിലൊരാള്‍ ഐടി എഞ്ചിനീയറാണെന്നും ഇയാള്‍ ജോലിക്കായി വിദേശത്തേക്ക് പോകാറുണ്ടെന്നും മറ്റൊരാള്‍ മൗലാനയാണെന്നും തീര്‍ത്ഥാടനത്തിന് പോകാറുണ്ടെന്നുമാണ് പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
മാലേഗാവ് സ്വദേശി മൗലാന സൈഫുറഹ്‌മാന്‍ സയീദ് അഹമ്മദ് അന്‍സാരി (26), പൂണെ സ്വദേശികളായ അബ്ദുല്‍ ഖയ്യൂം ബദുല്ല ഷെയ്ഖ് (48), റാസി അഹമ്മദ് ഖാന്‍ (31), ബീഡില്‍ നിന്നുള്ള വസീം അസിം എന്ന മുന്ന ഷെയ്ഖ് (29), കോലാപൂരില്‍ നിന്ന് മൗലാ നസീസാബ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.