ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപക അക്രമം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും പൊലീസ് റെയ്ഡ്; താണെയിലെ സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടറും മൊബൈല്‍ ഫോണും പിടിച്ചെടുത്തു; ലക്ഷ്യം നേതാക്കളുടെ സാമ്പത്തിക സ്രോതസും ഹര്‍ത്താലിലെ ഗൂഢാലോചനയും കണ്ടെത്തുക..!
സ്വന്തം ലേഖിക
കണ്ണൂര്‍: കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വ്യാപക പരിശോധന.
കണ്ണൂര്‍ താണ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തെ വീമാര്‍ട്ട് എന്ന ഹൈപ്പര്‍മാര്‍ക്കറ്റ്, ബാങ്ക് റോഡിലെ പ്രഭാത ജങ്ഷനിലെ ടെക്സ്റ്റൈയില്‍ ഷോപ്പ്, കക്കാട് വ്യാപാര സ്ഥാപനങ്ങള്‍, കണ്ണൂര്‍ സിറ്റിയിലെ നേതാക്കളുടെ വീടുകള്‍ എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
താണയിലെ സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരില്‍ ചിലര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത് എന്നാണ് സൂചന. കണ്ണൂര്‍ എ.സി.പി ടി.കെ രത്നകുമാര്‍, കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ് പെക്ടര്‍ ബിനു മോഹന്‍, എന്നിവര്‍ കണ്ണൂര്‍ നഗരത്തിലും എസ്. ഐ നസീബ് കക്കാട്ടും റെയ്ഡ് നടത്തി.
കണ്ണൂര്‍ സിറ്റി സി. ഐ രാജീവ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇവിടെ നിന്നും ലാപ്പ് ടോപ്പുകള്‍, ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍, ബാങ്ക് രേഖകള്‍ എന്നിവ പിടിച്ചെടുത്തു.
ഇവിടെ നിന്നും ലഘുലേഖകള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് വിവരം. പ്രധാനമായും ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് പൊലിസ് പരിശോധിക്കുന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള പാര എന്ന തുണിക്കടയില്‍ പൊലിസ് റെയ്ഡു നടത്തി. ടൗണ്‍ എസ്. ഐ നസീബിന്റെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടത്തിയത്.
പാപ്പിനിശേരി, മട്ടന്നൂര്‍, കണ്ണപുരം എന്നിവടങ്ങളിലും പൊലിസ് ഒരേ സമയത്താണ് റെയ്ഡു നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂരില്‍ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സംഘടനാശേഷി വളരെ വിപുലമാണെന്ന സൂചന നല്‍കുന്നതായിരുന്നു അത്. ഇതേത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും അവരുടെ സ്ഥാപനങ്ങളെയും കണ്ടെത്തി പരിശോധന.
പ്രഭാത് ജംഗ്ഷനിലെ സ്‌പ്പൈസ് മാന്‍ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടന്നു. മട്ടന്നൂര്‍, ചക്കരക്കല്ല്, ഇരിട്ടി, ഉളിയില്‍ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. നേതാക്കളുടെ സാമ്പത്തിക സ്രോതസും, ഹര്‍ത്താല്‍ ഗൂഢാലോചന കണ്ടെത്തുകയുമാണ് റെയ്ഡിന്റെ ലക്ഷ്യം.