
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ അക്രമാസക്തമാകുന്നു; കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറ്; കല്ലെറിഞ്ഞത് ബൈക്കിൽ എത്തിയ സംഘം
സ്വന്തം ലേഖിക
കോഴിക്കോട്: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ അക്രമാസക്തമാകുന്നു.
ഹര്‍ത്താലിനിടെ
വാഹനങ്ങള്‍ക്കു നേരെ വ്യാപക കല്ലേറുണ്ടായി.
കോഴിക്കോട് നടക്കാവില്‍ ബെംഗളുരുവിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസിനു നേരെയാണ് കല്ലേറുണ്ടായത്. ബൈക്കിലെത്തിയ രണ്ടു പേര് ബസിനു നേരെ കല്ലെറിയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍, കെഎസ്‌ആര്‍ടിസി സാധാരണപോലെ സര്‍വ്വീസ് നടത്തും എന്ന് ഇന്നലെ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ആലപ്പുഴയിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞത്.
അതേസമയം കാട്ടാക്കടയിലും സമരാനുകൂലികള്‍ കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞു. സ്റ്റാണ്ടിനുള്ളിലാണ് ബസുകള്‍ തടഞ്ഞത്. കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കി.
കടകള്‍ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിര്‍ദ്ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടരുതെന്നും നിര്‍ദ്ദേശമുണ്ട്. കരുതല്‍ തടങ്കലിനും നിര്‍ദേശം നല്‍കി.
സുരക്ഷാ ക്രമീകരണങ്ങളുട ചുമതല റേഞ്ച് ഡിഐജിമാര്‍ക്കാണ്. കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തുമെന്നാണ് സിഎംഡി നല്‍കിയ അറിയിപ്പ്. വ്യാഴാഴ്ച പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വസതികളിലും രാജ്യവ്യാപകമായി എന്‍ഐഎ, എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടത്തിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.