സ്വന്തം ലേഖിക
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ തടവുകാരൻ മരത്തിൻ്റെ കൊമ്പ് ഒടിഞ്ഞ് താഴെ വീണു.
പൊലീസ് വിരിച്ച വലയിലേക്കാണ് പ്രതി വീണത്. അന്ധിരക്ഷാ സേനയും പൊലീസും ഇയാളെ താഴെയിറക്കാൻ മരത്തിന് മുകളിൽ കയറിയിരുന്നു. ഇതിനിടെയാണ് കൊമ്പ് ഒടിഞ്ഞ് ഇയാൾ താഴെ വീണത്. ഇയാൾ മാനസികാസ്വാസ്ഥം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴു മാസം മുൻപ് കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശിയായ പ്രതി സുഭാഷാണ് ജയിൽ വളപ്പിൽ നിന്നും മതിൽ ചാടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മരത്തിൽ കയറിയത്.
കൊലക്കേസ് പ്രതിയായ ഇയാളെ നെട്ടുകാൽ തേരി തുറന്ന ജയിലിലാണ് പാർപ്പിച്ചിരുന്നത്. ഈ ജയിലിൽ നിന്നും അടുത്തിടെയാണ് ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് എത്തിച്ചത്. തുടർന്നാണ് ഇയാൾ ജയിലിൽ നിന്നും പുറത്തേയ്ക്കു ചാടാൻ ശ്രമിച്ചത്.
തനിക്ക് നേരിട്ട് ജഡ്ജിയെ കാണണമെന്നും, ശിക്ഷയിൽ ഇളവ് ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയത്. ജയിലിനുള്ളിൽ നിന്നും പുറത്തേയ്ക്ക് ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതിയ്ക്കു പിന്നാലെ ജീവനക്കാർ പിന്നാലെ ഓടുകയായിരുന്നു. ഇതോടെയാണ് ഇയാൾ ചാടി രക്ഷപെട്ടതും, തുടർന്നു മരത്തിൽ കയറിയത്.