
സ്വന്തം ലേഖിക
കൊച്ചി: സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയങ്ങളില്‍ ഉണ്ടാക്കുന്ന വൈകാരിക സംഘര്‍ഷങ്ങൾ തുറന്നുകാട്ടി മ്യൂസിക് വീഡിയോ ‘പൂച്ചി’.
ഐഡ എച്ച്‌സി പ്രൊഡക്ഷന്‍ ഹബ്ബിന്റെ ബാനറില്‍ അരുണ്‍ എസ്. ചന്ദ്രന്‍ കൂട്ടിക്കല്‍ നിര്‍മ്മിച്ച് പ്രശസ്ത ഫിലിം മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശ്രീജിത്ത് ഗുരുവായൂര്‍ സംവിധാനം ചെയ്ത ആഫ്രോബീറ്റ് വിഭാഗത്തില്‍പ്പെട്ട മ്യൂസിക് വിഡിയോയാണ് ‘പൂച്ചി’.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോകത്ത് ദിവസേന 30 കോടി സ്ത്രീകള്‍ ആര്‍ത്തവവേദനകളിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാറ്റിനിര്‍ത്തപ്പെടേണ്ടവളല്ല ആര്‍ത്തവമുള്ള സ്ത്രീയെന്നും അവള്‍ പൂര്‍ണ്ണസ്വതന്ത്രയാണെന്നും മാതൃത്വത്തിന്റെ മഹത്വം മനസ്സിലാക്കാനുള്ള പ്രകൃതിയുടെ മാര്‍ഗ്ഗമാണ് ആര്‍ത്തവമെന്നും പൂച്ചിയിലൂടെ സംവിധായകന്‍ പറഞ്ഞുവയ്ക്കുന്നു.
പേടി, അനുഗ്രഹം, ചെറുത്തുനില്‍പ്പ്, സ്വാതന്ത്ര്യം എന്നീ നാല് ഭാവങ്ങളാണ് നാലു സ്ത്രീകളുടെ ജീവിതത്തിലൂടെ ‘പൂച്ചി’യില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ് ‘പൂച്ചി’.
ധന്യ സുരേഷിന്റെ വരികള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത് രജത് പ്രകാശാണ്. ‘പൂച്ചി’യുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ അനോജ് തോമസും പ്രൊജക്‌ട് ഡിസൈനര്‍ വിയാന്‍ മംഗലശ്ശേരിയുമാണ്.
വിഷ്ണു ദാസ്, വിവേക് ലിയോ, ശിഖ പ്രഭാകരന്‍ എന്നിവര്‍ ഗാനം ആലപിച്ചിരിക്കുന്നു. ഛായാഗ്രഹണം – മഹാദേവന്‍ തമ്പി, എഡിറ്റര്‍ – പ്രണവ് ബാബു, പ്രൊഡക്ഷന്‍ ഡിസൈനര്‍ – മോഹന്‍ദാസ്, കോസ്റ്റിയൂസ് – സുജിത് സുധാകര്‍, വിഎഫ്‌എക്സ് – സുമില്‍ ശ്രീധരന്‍, ഡിഐ – ജോജി പാറക്കല്‍, മേക്കപ്പ് – നരസിംഹ സ്വാമി, അസോസിയേറ്റ് ഡയറക്ടേഴ്സ് – സാലിം അലി & ലിബാസ് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ – അതുല്‍ കൃഷ്ണ എസ്, സ്റ്റില്‍സ് – അജി ചിത്രം.