പുനരധിവാസകേന്ദ്രത്തില്‍ നിന്ന് ‘ചാടി പൊന്നന്‍ ഷമീര്‍’; കടന്നു കളഞ്ഞത് രണ്ട് അന്തേവാസികള്‍ക്കൊപ്പം; മുറിയുടെ പൂട്ട് തകര്‍ത്തത് വളപ്പില്‍ നിന്ന് കിട്ടിയ കമ്പി ഉപയോഗിച്ച്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂര്‍: മാവേലി എക്‌സ്പ്രസില്‍ റെയില്‍വേ പോലീസിന്റെ ചവിട്ടേറ്റ കെ ഷമീര്‍ എന്ന പൊന്നന്‍ ഷമീര്‍ പുനരധിവാസകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടു.

കണ്ണൂര്‍ മേലെ ചൊവ്വയിലെ പ്രത്യാശാഭവന്‍ പുനരധിവാസകേന്ദ്രത്തില്‍ നിന്നാണ് മറ്റ് രണ്ട് അന്തേവാസികള്‍ക്കൊപ്പം ഷമീര്‍ കടന്നു കളഞ്ഞത്. ബലാത്സംഗം, മോഷണമടക്കം എട്ടുകേസുകളില്‍ പ്രതിയാണ് ഇയാൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ഷപ്പെട്ടതിന് പിന്നാലെ ഷമീര്‍ സഹോദരിയുടെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നുമായിരുന്നു പൊന്നന്‍ ഷമീറിനെ വിവാദങ്ങള്‍ക്ക് പിന്നാലെ കണ്ടെത്തിയത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉറങ്ങുന്ന നിലയില്‍ ആയിരുന്നു ബുധനാഴ്ച പുലര്‍ച്ചെ ഇയാളെ കണ്ടെത്തിയത്.

എന്നാല്‍ ഇയാളെ ഏറ്റെടുക്കാന്‍ ബന്ധുക്കളും തയ്യാറായില്ല. ഇതോടെയാണ് ബുധനാഴ്ച മദ്യപാനചികിത്സയ്ക്കു കൂടി വേണ്ടി പ്രത്യാശാഭവനില്‍ എത്തിച്ചത്.
പ്രത്യാശാഭവനില്‍ എത്തിച്ച സമയത്ത് ശാന്തനായിരുന്ന പൊന്നന്‍ ഷമീര്‍ പിന്നീട് അക്രമാസക്തനാവുകയും ചെയ്തിരുന്നു.
ഇതോടെ വ്യാഴാഴ്ച പ്രത്യേക മുറിയിലേക്ക് മാറ്റുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി 10 മണിവരെ ഷമീര്‍ മുറിയിലുണ്ടായിരുന്നു എന്നാണ് ജീവനക്കാര്‍ പറയുന്നത്. പിന്നാലെയാണ് രക്ഷപ്പെട്ടത്.

ആംബുലന്‍സ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് ചികിത്സയിലുണ്ടായിരുന്നയാളും, റെയില്‍വേ സ്റ്റേഷനില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ കേസില്‍ ചികിത്സയിലുണ്ടായിരുന്നയാളുമാണ് ഷമീറിനൊപ്പം രക്ഷപ്പെട്ടത്. വളപ്പില്‍ നിന്ന് കിട്ടിയ കമ്പിയുപയോഗിച്ചാണ് മുറിയുടെ പൂട്ട് തകര്‍ത്തത്.