പൊലീസുകാരും, കെഎസ്ഇബി ജീവനക്കാരും, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും മഴ നനഞ്ഞ് നമ്മുടെ സംരക്ഷണത്തിനായി ജോലി ചെയ്യുകയാണ്; കെഎസ്ഇബി ജീവനക്കാർ പെരുമഴ നനഞ്ഞാണ് നമുക്ക് വെളിച്ചം തരാനായി പോസ്റ്റിൽ കയറി പണിയെടുക്കുന്നത്;അവരെ അഭിനന്ദിച്ചില്ലേലും നിന്ദിക്കരുത്
റാണി രഞ്ജിത
കോട്ടയം:
പോലീസുകാരും, കെഎസ്ഇബി ജീവനക്കാരും, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും പെരുമഴ പെയ്തു തുടങ്ങിയതോടെ മഴ നനഞ്ഞ് നമ്മുടെ സംരക്ഷണത്തിനായി ഓടി നടന്ന് പണിയെടുക്കുകയാണ്.
കെഎസ്ഇബി ജീവനക്കാർ പെരുമഴ നനഞ്ഞാണ് നമുക്ക് വെളിച്ചം തരാനായി പോസ്റ്റിൽ കയറി സ്വന്തം ജീവൻ പോലും മാറ്റിവെച്ചുകൊണ്ട് പണിയെടുക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുപോലെ തന്നെയാണ് അപകടമുണ്ടായാലും മരം ഒടിഞ്ഞു വീണാലും, ആരെങ്കിലും ഒഴുക്കിൽ പെട്ടാൽ അവരെ രക്ഷപ്പെടുത്താനും മഴയും വെയിലും, രാത്രിയും പകലും ഒന്നും നോക്കാതെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പോലീസുകാരും ജോലി ചെയ്യുന്നത്.
ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരാകട്ടെ തുടർച്ചയായി പെയ്യുന്ന മഴയിൽ റെയിൻ കോട്ടും ധരിച്ച് വഴിയിൽ നിന്നുകൊണ്ട് ഗതാഗതം നിയന്ത്രിക്കുകയാണ്. അവരെല്ലാം പണിയെടുക്കുന്നത് നമ്മുടെ സുരക്ഷയ്ക്കും സൗകര്യങ്ങൾക്കും ആയിട്ടാണ്.
ചീറിപ്പായുന്ന വാഹനങ്ങൾ തടഞ്ഞുനിര്‍ത്തി പോലീസുകാർ ബോധവത്കരണം നടത്തുകയും രേഖകള്‍ പരിശോധിക്കുകയും ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ചുമത്തുകയോ ചെയ്യുമ്പോൾ അവര്‍ക്കെതിരേ ഭീഷണി മുഴക്കുന്നതും പതിവാണ് .
തെറ്റ് കാണുമ്പോള്‍ പോലീസുകാര്‍ ലാത്തി വീശുകയും കേസെടുക്കുകയും ചെയ്യുന്നത് നമ്മുടെ നന്മയ്ക്കു വേണ്ടിയാണെന്ന് പലരും അറിയാതെ പോകുന്നു. നമ്മൾ വീട്ടിൽ കിടന്ന് സുഖമായി ഉറങ്ങുന്നത് ഈ പോലീസുകാർ ഇവിടെ ഉള്ളതുകൊണ്ട് മാത്രമാണ് എന്ന സത്യം പലരും മറന്നുപോകുന്നു.
മൃതശരീരങ്ങള്‍ക്കു പോലും ബഹുമാനത്തോടെ കാവലിരിക്കേണ്ടി വരുന്നവരാണ് നമ്മുടെ പോലീസുകാർ. ചെറിയൊരു ശതമാനം പോലീസുകാർ കൊള്ളരുതാത്തവർ ആണെങ്കിലും 90% ഉദ്യോഗസ്ഥരും നല്ല വിദ്യാഭ്യാസം ഉള്ളവരും നല്ല അന്തസ്സോടെ ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്നവരാണ് എന്ന സത്യം നാം മറക്കരുത്.