സ്പെയിനില്‍ സെക്യൂരിറ്റി ജീവനക്കാരനായി തൊഴില്‍ വിസ വാഗ്ദാനം ചെയ്തു പണംതട്ടിയ കേസില്‍ പൊലീസുകാര്‍ക്കും ബന്ധം; നിര്‍ണായക രേഖകള്‍ കണ്ടെടുത്തതോടെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടി വന്നേക്കും; മുഖ്യമന്ത്രിയുടെ നാട്ടിലെ ഇരുപതോളം ഉദ്യോഗസ്ഥര്‍ക്കെതിരെ രഹസ്യ അന്വേഷണം…..!

Spread the love

സ്വന്തം ലേഖിക

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയായ കണ്ണൂരിലെ പൊലിസ് സ്റ്റേഷനുകളില്‍ സംശയാസ്പദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പൊലിസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

പൊലിസ് സേനയിലെ ചില ഉദ്യോഗസ്ഥന്മാര്‍ക്ക് ഗുണ്ടാ, പണതട്ടിപ്പുകേസുകളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. ഇതില്‍ രണ്ടു പൊലീസുകാര്‍ക്കെതിരെ അടിയന്തിരമായി നടപടിയെടുക്കുമെന്നാണ് സൂചന. ഇതില്‍ ഒരാള്‍ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടറും മറ്റൊരാള്‍ മറ്റൊരാള്‍ കണ്‍ട്രോള്‍ റൂം എസ്. ഐയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം നടത്തുന്നത്. ഇവരുടെ അനധികൃത സ്വത്തു സമ്പാദനത്തെ കുറിച്ചു വിജിലന്‍സും സമാന്തരമായി അന്വേഷണം നടത്തിവരികയാണ്.
സ്പെയിനിലേക്ക് വിസതട്ടിപ്പു നടത്തിയ കേസിലെ പ്രതികളായ രണ്ടു പേരുമായി ചില പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് ബന്ധമുണ്ടെന്ന വിവരം പുറത്തായതിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അന്വേഷണമാരംഭിച്ചു. സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലുംപെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ചില പൊലീസ് ഉദ്യോഗസ്ഥന്മാര്‍ ഇപ്പോഴും ക്രിമിനല്‍ സംഘങ്ങളുമായി ബന്ധം തുടരുകയാണെന്ന പരസ്യപ്രസ്താവന മുഖ്യമന്ത്രി നടത്തിയത്.

ഇതോടെയാണ് ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവുമാരംഭിച്ചത്. സ്പെയിനില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലിക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ച കേസില്‍ മാടായി സ്വദേശി എം പി സജിത്ത് കുമാര്‍, ഇരിട്ടിയിലെ ടി.ജിസ്മിത എന്നിവര്‍ക്കെതിരെയാണ് തളിപറമ്പ് പൊലീസ് കേസെടുത്തത്. സജിത്ത്കുമാറും സ്മിതയും മൊറാഴ മുതുവാനയിലെ പി.രൂപേഷില്‍ നിന്നാണ് ഇവര്‍ നാലരലക്ഷം രൂപ വാങ്ങിയത്.

പിന്നീട് വിസ നല്‍കാതെയും ചോദിച്ചപ്പോള്‍ പണം തിരിച്ചു നല്‍കാതെയും വഞ്ചിച്ചുവെന്നാണ് പരാതി. രണ്ടു വര്‍ഷം മുന്‍പെ നടന്ന തട്ടിപ്പുകേസിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് കണ്ണൂര്‍ ജില്ലയിലെ ചില പൊലീസുകാര്‍ക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നത്. വിസ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കരുതുന്ന പൊലിസുകാരെ കഴിഞ്ഞ ദിവസം വിജിലന്‍സും ചോദ്യം ചെയ്തിരുന്നു. ഇതില്‍ ആരോപണവിധേയരായ പൊലിസ് ഇന്‍സ്പെക്ടറുടെ മുറി പരിശോധിച്ചപ്പോള്‍ ചില രേഖകള്‍ കണ്ടെത്തിയതായി സൂചനയുണ്ട്.