ഇന്നത്തെ കശുവണ്ടി കളക്ഷൻ !! തനിയെ വീണത് 104 കാക്ക കൊത്തി ഇട്ടത് 55 വവ്വാൽ ചപ്പിയത് 81 അണ്ണാൻ കടിച്ചത് 35 എറിഞ്ഞ് വീഴ്ത്തിയത് 24 വെടിവെച്ചിട്ടത് 60 ആകെ കിട്ടിയത് 359 എണ്ണം

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: നാടൊട്ടുക്ക് അക്രമവും കൊലയും നടക്കുമ്പോൾ പൊലീസുകാരെ കപ്പലണ്ടി പെറുക്കാനും എണ്ണി തിട്ടപ്പെടുത്തി നല്കാനും നിയമിച്ച വിവാദ ഉത്തരവ് പിൻവലിച്ചെങ്കിലും പൊലീസ് ഗ്രൂപ്പുകളിലെല്ലാം ട്രോളോടു ട്രോളാണ്.

കാലാവസ്ഥാ വ്യതിയാനം കാരണം കശുവണ്ടി ഉത്പാദനം കുറഞ്ഞെന്നും, വിപണിയില്‍ വില കുറവാണെന്നും, ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കശുമാവുകളുടെ എണ്ണം കുറഞ്ഞെന്നും പാകമായ കശുവണ്ടികള്‍ താഴെ വീണ് നശിച്ച്‌ പോകുകയാണെന്നും അതിനാൽ പൊലീസുകാർ കശുവണ്ടി പെറുക്കി നല്കണമെന്നുമായിരുന്നു ഉന്നത ഉദ്യോഗസ്ഥൻ്റെ വിവാദ ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താഴെ വീഴുന്ന കശുവണ്ടി നശിച്ചുപോകുന്നതിന് മുൻപ് ശേഖരിക്കാനും, കേടുപാടുകള്‍ കൂടാതെ സൂക്ഷിക്കാനും ഒരു എസ് ഐ അടക്കം 3 ഉദ്യോഗസ്ഥരേയും നിയമിച്ചിരുന്നു.

വെറുതെ ശേഖരിച്ചാല്‍ മാത്രം പോരാ, കമ്മിറ്റി ശേഖരിക്കുന്ന കശുവണ്ടിയുടെ അളവ് മുടക്കം കൂടാതെ കൃത്യമായി രേഖപ്പെടുത്തി അസി.കമാണ്ടന്റ് വഴി, കമാണ്ടന്റിനെ അറിയിക്കുകയും വേണമെന്നായിരുന്നു ഉത്തരവ്.
ഇന്നത്തെ കശുവണ്ടി കളക്ഷൻ ഇതാണെന്ന് കാണിച്ച് പൊലീസ് ഗ്രൂപ്പിൽ ട്രോളും ഇറങ്ങി.

തനിയെ വീണത് 104
കാക്ക കൊത്തി ഇട്ടത് 55
വവ്വാൽ ചപ്പിയത് 81
അണ്ണൻ കടിച്ചത് 35
എറിഞ്ഞ് വീഴ്ത്തിയത് 24
വെടിവെച്ചിട്ടത് 60
ആകെ കിട്ടിയത് 359 എണ്ണം.