video
play-sharp-fill
മുൻ കോട്ടയം ഡിവൈഎസ്പി വി അജിത് അടക്കം 22 പേർക്ക് ഐപിഎസ്;   22 പേർക്ക് ഐപിഎസ് ലഭിച്ചതോടെ ജില്ലാ പൊലീസ് മേധാവി തലത്തിൽ വൻ അഴിച്ചുപണിയുണ്ടാകും

മുൻ കോട്ടയം ഡിവൈഎസ്പി വി അജിത് അടക്കം 22 പേർക്ക് ഐപിഎസ്; 22 പേർക്ക് ഐപിഎസ് ലഭിച്ചതോടെ ജില്ലാ പൊലീസ് മേധാവി തലത്തിൽ വൻ അഴിച്ചുപണിയുണ്ടാകും

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തെ 22 എസ് പിമാര്‍ക്ക് ഐപിഎസ് ആയി സ്ഥാനക്കയറ്റം.

2019, 2020 വര്‍ഷത്തെ പട്ടികയില്‍ നിന്നാണ് നിയമനം. ഐപിഎസ് ലഭിച്ചവരില്‍ പതിനൊന്ന് പേര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു വര്‍ഷങ്ങളിലായി 23 ഉദ്യോഗസ്ഥരുടെ പേരുകളാണ് അവസാന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ വകുപ്പുതല അന്വേഷണം നേരിടുന്ന രണ്ട് എസ്പിമാരെ യുപിഎസ്സി ഒഴിവാക്കി. ഐപിഎസ് ലഭിച്ച ഉദ്യോഗസ്ഥര്‍ നാളെ സര്‍വീസില്‍ പ്രവേശിക്കും.

മാധ്യമപ്രവര്‍ത്തകന്‍ വി.ബി ഉണ്ണിത്താന്‍ വധശ്രമക്കേസിലെ ആരോപണവിധേയനായ അബ്ദുല്‍ റഷീദും ഐപിഎസ് ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്.

ഗോപകുമാര്‍ കെ എസ്, ബിജോയ് പി, സുനീഷ് കുമാര്‍ ആര്‍, പ്രശാന്തന്‍ കനി, സാബു മാത്യു കെ എം, സുദര്‍ശന്‍ കെ എസ്, ഷാജി സുഗുണന്‍, വിജയന്‍ കെ വി എന്നിവരാണ് 2019ലെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍.

അജിത് വി, കിഷോര്‍ കുമാര്‍ ജെ, അബ്ദുല്‍ റഷീദ് എന്‍, അജി കെ കെ, ആര്‍ ജയശങ്കര്‍, വി എം സന്ദീപ്, വി സുനില്‍കുമാര്‍, അജി വി എസ് രാജു എ എസ്, ജോണ്‍കുട്ടി കെ എല്‍, രാജേഷ് എന്‍, റജി ജേക്കബ്, കെ ഇ ബൈജു, ആര്‍ മഹേഷ് എന്നിവരാണ് 2020ലെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍. ഐ പി എസ് ലഭിച്ച് വി അജിത് മുൻ കോട്ടയം ഡിവൈഎസ്പി ആയിരുന്നു.