
സ്വന്തം ലേഖിക
മലപ്പുറം:കുറ്റിപ്പുറത്ത് പൂച്ചയുടെ ശരീര ഭാഗങ്ങള്‍ ഭക്ഷിച്ച യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളെന്നു കണ്ടെത്തി.
കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പോലീസ് ഇയാളെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. അസം സ്വദേശിയായ യുവാവിന്റെ ബന്ധുക്കളെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് കുറ്റിപ്പുറം ബസ് സ്റ്റാന്റില്‍ വെച്ച് പൂച്ചയുടെ ശരീര ഭാഗങ്ങള്‍ ഇയാള്‍ ഭക്ഷിച്ചത്.
പട്ടിണി കാരണമാണു പൂച്ചയെ ഭക്ഷിച്ചതെന്നായിരുന്നു ഇയാള്‍ നാട്ടുകാരോടു പറഞ്ഞത്. തുടര്‍ന്നു പോലീസ് വാങ്ങി നല്‍കിയ ഭക്ഷണം കഴിച്ചതിനു പിന്നാലെ ഇയാള്‍ സ്ഥലം വിട്ടു. ഇയാള്‍ ട്രെയിനില്‍ കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനിലെത്തിയതാണെന്നാണു പോലീസ് പറയുന്നത്.